പ്രിഥ്വിയുടെ ഗ്യാരേജിലേക്ക് ഇനി മിനി കൂപ്പർ കൂടെ.

താരങ്ങൾക്ക് വാഹനങ്ങളോടുള്ള ഭ്രമം നാം എല്ലാവർക്കും അറിയാവുന്നതാണ്. ആഡംബരകാറുകളാണ് ഏറെയും. വണ്ടികൾ ഇടുന്നതിനയുള്ള ഗാരേജ് തന്നെ കാണും ഇവർക്ക്. താരങ്ങൾ എടുക്കുന്ന വാഹനങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കാറുണ്ട്. ഇപ്പോഴിത വൈറൽ ആകുന്നത് പ്രിഥ്വിരാജ് പുതിയ മിനികൂപ്പർ എടുത്തു എന്നതാണ്.മലയാള സിനിമയിലെ കാര്‍പ്രേമികളില്‍ മുന്‍പന്തിയിലാണ് പൃഥ്വിരാജ് സുകുമാരന്‍.പൃഥ്വിരാജും ഭാര്യ സുപ്രിയയും ഷോറൂമില്‍ഒന്നിച്ചെത്തിയാണ് കാര്‍ ഏറ്റു വാങ്ങിയത്.

ഷോറൂമിൽ നിന്നും കാർ ഏറ്റുവാങ്ങുന്ന ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറൽ ആണ്.കരിയറിന്റെ ആദ്യകാലത്ത് തന്നെ ബിഎംഡബ്‌ള്യുവിന്റെ റോഡ്സ്റ്റര്‍ മോഡല്‍ സീ4 പൃഥ്വി സ്വന്തമാക്കി. തുടര്‍ന്ന് പോര്‍ഷെ 911 കാബ്രിയോ, പോര്‍ഷെയുടെ തന്നെ കയാന്‍ എസ്യുവി എന്നിവ സ്വന്തമാക്കി. 2002-ൽ രഞ്ജിത്ത് സംവിധാനം ചെയ്ത നന്ദനം എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ പൃഥ്വിരാജ് ഇതുവരെ നൂറിൽ ഏറെ ചിത്രങ്ങളിലഭിനയിച്ചിട്ടുണ്ട്. രണ്ട് തവണ മികച്ച നടനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം നേടി.

2006ൽ വാസ്തവം എന്ന ചിത്രത്തിലെ അഭിനയത്തിനായിരുന്നു ആദ്യത്തെ പുരസ്കാരം, 2013 ൽ രണ്ടാമത്തെ സംസ്ഥാന ചലചിത്ര പുരസ്കാരവും ലഭിച്ചു. അയാളും ഞാനും തമ്മിൽ, സെല്ലുലോയിഡ് എന്നീ ചിത്രങ്ങളിലെ അഭിനയത്തിനായിരുന്നു പുരസ്കാരം.സന്തോഷ് ശിവൻ, ഷാജി നടേശൻ എന്നിവരുമായ് ചേർന്ന് ഓഗസ്റ്റ് സിനിമ എന്ന സിനിമാനിർമ്മാണ കമ്പനി നടത്തുന്നു. പൃഥ്വിരാജിന്റെ കന്നി സംവിധാനസംരംഭമായ ലൂസിഫർ എന്ന ചിത്രം 2019-ൽ പുറത്തിറങ്ങി.

PHOTOS

Scroll to Top