പ്രിയപ്പെട്ട റോക്സിയ്ക്കൊപ്പം, തന്റെ വളർത്തുപൂച്ചയ്ക്കൊപ്പം പ്രിഥ്വിരാജ്.

2002 സെപ്റ്റംബർ 13 ന് റിലീസ് ആയ-ൽ രാജസേനൻ സംവിധാനം ചെയ്ത നക്ഷത്രക്കണ്ണുള്ള രാജകുമാരൻ അവനുണ്ടൊരു രാജകുമാരി എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ പൃഥ്വിരാജ് ഇതുവരെ നൂറിൽ ഏറെ ചിത്രങ്ങളിലഭിനയിച്ചിട്ടുണ്ട്. രണ്ട് തവണ മികച്ച നടനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം നേടി. 2006ൽ വാസ്തവം എന്ന ചിത്രത്തിലെ അഭിനയത്തിനായിരുന്നു ആദ്യത്തെ പുരസ്കാരം, 2013 ൽ രണ്ടാമത്തെ സംസ്ഥാന ചലചിത്ര പുരസ്കാരവും ലഭിച്ചു. അയാളും ഞാനും തമ്മിൽ, സെല്ലുലോയിഡ് എന്നീ ചിത്രങ്ങളിലെ അഭിനയത്തിനായിരുന്നു പുരസ്കാരം.

2005-ൽ കനാ കണ്ടേൻ എന്ന ചിത്രത്തിലഭിനയിച്ചുകൊണ്ട് തമിഴ് ചലച്ചിത്രരംഗത്തും അഭിനയിച്ചു തുടങ്ങി. 2010-ൽ പോലീസ് പോലീസ് എന്ന തെലുഗു ചിത്രത്തിൽ അഭിനയിച്ചു. 2012ൽ അയ്യ എന്ന ഹിന്ദി ചിത്രത്തിൽ അഭിനയിച്ച് ബോളിവുഡിൽ അരങ്ങേറി.സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങൾ എല്ലാം തന്നെ പങ്കുവെക്കാറുണ്ട്. അതെല്ലാം തന്നെ പ്രേക്ഷകർ ഏറ്റെടുക്കാറുമുണ്ട്. ഇപ്പോഴിത വൈറൽ ആകുന്നത്.

തന്റെ വളർത്ത് പൂച്ചയ്ക്കൊപ്പമുള്ള ചിത്രമാണ് പോസ്റ്റ്‌ ചെയ്തിരിക്കുന്നത്.പൂച്ചക്കുട്ടിയെ ചേർത്തുപിടിച്ചു നിൽക്കുന്ന താരത്തിന്റെ ചിത്രം ഇതിനോടകം ശ്രദ്ധേയമാണ്. റോക്സി എന്നു പേരിട്ടിരിക്കുന്ന ഈ പൂച്ചക്കുട്ടി പേർഷ്യൻ ക്യാറ്റ് ഇനത്തിൽപ്പെട്ടതാണ്. ‘I’m not usually a cat person.but in all fairness..the cat doesn’t look like she’s in love with me either’ എന്ന കുറിപ്പോടെയാണ് പൃഥ്വി ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.നിരവധി പേരാണ് പോസ്റ്റിന് ലൈക്കും കമ്മെന്റുമായി എത്തിയത്.

Scroll to Top