‘ഒരുമിച്ച് നിന്റെ ജന്മദിനം ആഘോഷിക്കാൻ തുടങ്ങിയിട്ട് 15 വർഷം; പൃഥ്വിയ്ക്ക് പിറന്നാൾ ആശംസകൾ നേർന്ന് സുപ്രിയ!!

മലയാളികളുടെ പ്രിയ നടൻ പൃഥ്വിരാജ് സുകുമാരന് ഇന്ന് നാൽപ്പതാം ജന്മദിനം.പ്രിത്വിയുടെ പിറന്നാൾ ആഘോഷിക്കുന്ന തിരക്കിലാണ് കുടുംബം. പൃഥ്വിരാജിനോടുള്ള അതേ ഇഷ്ടം തന്നെയാണ് ഭാര്യ സുപ്രിയയോടും മലയാളി പ്രേക്ഷകർക്ക് ഉള്ളത്. ഭർത്താവിനെ സഹായിച്ച് സിനിമയുടെ പിന്നണി രംഗത്ത് സജീവമാണ് സുപ്രിയ. മാധ്യമ പ്രവർത്തന ജോലി ഉപേക്ഷിച്ച ശേഷമാണ് സുപ്രിയ സിനിമ മേഖലയിലേക്ക് വന്നത്. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങൾ എല്ലാം തന്നെ പങ്കുവെക്കാറുണ്ട്. അതെല്ലാം തന്നെ പ്രേക്ഷകർ ഏറ്റെടുക്കാറുമുണ്ട്.ഇപ്പോഴിതാ,സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് സുപ്രിയയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റാണ്.

പൃഥ്വിരാജിന് ഒപ്പം കേക്ക് മുറിച്ച് ഒരുമിച്ച് ജന്മദിനം ആഘോഷിക്കുന്നതിന്റെ ചിത്രങ്ങളും ഒരുമിച്ചുള്ള ഫോട്ടോയും ചേർത്താണ് സുപ്രിയ ആശംസ അറിയിച്ചത്.“നിന്റെ ജന്മദിനം ഒരുമിച്ച് ആഘോഷിക്കാൻ തുടങ്ങിയിട്ട് തുടർച്ചയായി 15 വർഷമായി! നിന്റെ 25 മുതൽ ഇന്ന് 40 വരെ, ഞാൻ അടുത്ത് കണ്ട യാത്ര വളരെ സവിശേഷവും വ്യക്തിപരവുമാണ്. നിന്റെ തൊഴിലിലും ജീവിതത്തിലും നീ ശക്തിയിൽ നിന്ന് ശക്തിയിലേക്ക് വളരുന്നതും ഉയർച്ച താഴ്ച്ചകളിൽ വ്യക്തിപരമായി നിന്റെ ഒപ്പം ഉണ്ടായിരിക്കുന്നതും ഒരു യഥാർത്ഥ അനുഗ്രഹമാണ്!ജന്മദിനാശംസകൾ !!

ഇതാ നമ്മുടെ അടുത്ത ദശകത്തിലെ സ്നേഹത്തിന്റെയും സന്തോഷത്തിന്റെയും സൗഹൃദത്തിന്റെയും സിനിമയുടെയും ജീവിതത്തിന്റെയും തുടക്കം. നിന്റെ ഹൃദയത്തെ പിന്തുടരുക, നിന്റെ കൈപിടിച്ച് നിന്നെ സന്തോഷിപ്പിക്കാൻ ഞാൻ നിന്റെയൊപ്പം ഉണ്ടാകും.. ഐ ലവ് യു..”,-സുപ്രിയ കുറിച്ചു.

Scroll to Top