അമ്മയെ കണ്ടതിലും അനുഗ്രഹം ലഭിച്ചതിലും എന്റെ ഭാഗമായി കരുതുന്നു : കൃഷ്ണകുമാർ

സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് കൃഷ്ണകുമാറിന്റെ ഫേസ്ബുക് പോസ്റ്റാണ്. പോസ്റ്റിൽ അമൃതാനന്ദമയെ കണ്ട സന്തോഷമാണ് പങ്കുവെക്കുന്നത്. പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ,നമസ്കാരം സഹോദരങ്ങളെ. ഇന്നു അമൃതപുരിയിൽ ചെന്നു അമ്മയെ കണ്ടു, തൊഴുതു, സംസാരിച്ചു, മനസ്സുനിറഞ്ഞു തിരിച്ചു മടങ്ങുമ്പോൾ, കാറിലിരുന്നാണ് ഈ പോസ്റ്റിടുന്നത്. കഴിഞ്ഞ പതിമ്മൂന്നാം തീയതി ആയിരുന്നു അമ്മയുടെ പിറന്നാൾ. അമ്മയുടെ അമ്മ, (ദമയന്തി അമ്മ) ഈയിടെ അന്തരിച്ചതിനാൽ ആഘൊഷങ്ങളൊന്നുമുണ്ടായിരുന്നില്ല. എന്നാൽ തിരക്കുകൾക്കിടയിലും, കാണാനും സംസാരിക്കാനും അനുഗ്രഹങ്ങൾ നൽകാനും അമ്മ മനസ്സ് കാണിച്ചത്, എന്റെ ഭാഗ്യവും സുകൃതവുമായി കരുതുന്നു.

എന്നത്തേയും പോലെ അമ്മ ഇന്നും ധാരാളം സംസാരിച്ചു. ഫരീദാബാദിൽ തുടങ്ങിയ പുതിയ ആശുപത്രിയെപ്പറ്റിയും, അതിനു ലഭിക്കുന്ന ആഗോള പ്രശസ്തിയെപ്പറ്റിയും സൂചിപ്പിച്ചപ്പോൾ പതിവുപോലെ വിനയാന്വിതയായി. ഇനിയും തുടങ്ങാൻപോകുന്ന പുതിയ സംരംഭങ്ങളെപ്പറ്റി ആവേശപൂർവ്വം സംസാരിച്ചു. കേരളത്തിന്റെ മാത്രമല്ല, ലോകത്തിന്റെ മുഴുവൻ അമ്മയുടെ കൂടെ ഇന്ന് വളരെ ആധികം സമയം ചിലവഴിക്കാനായി. ഈ ദൈവസന്നിധിയിൽ വീണ്ടും വീണ്ടും വരാനും, അമ്മയൊടോപ്പം ജീവകാരൂണ്യപ്രവർത്തനങ്ങളിൽ ഭാഗഭാക്കാകാനും നമുക്കെല്ലാം അവസരമുണ്ടാകട്ടെ പ്രാത്ഥിച്ചു കൊണ്ട് നിർത്തുന്നു..സർവേശ്വരനു നന്ദി.

FACEBOOK POST

Scroll to Top