‘മാജിക് ഫ്രെയിംസിന്റെയും ഞങ്ങളുടെയും ചരിത്രത്തിൽ ഏറ്റവും ലാഭം കിട്ടിയ സിനിമ’; പൃഥ്വിരാജ് !!

2002-ൽ രഞ്ജിത്ത് സംവിധാനം ചെയ്ത നന്ദനം എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ പൃഥ്വിരാജ് ഇതുവരെ നൂറിൽ ഏറെ ചിത്രങ്ങളിലഭിനയിച്ചിട്ടുണ്ട്. രണ്ട് തവണ മികച്ച നടനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം നേടി. 2006ൽ വാസ്തവം എന്ന ചിത്രത്തിലെ അഭിനയത്തിനായിരുന്നു ആദ്യത്തെ പുരസ്കാരം, 2013 ൽ രണ്ടാമത്തെ സംസ്ഥാന ചലചിത്ര പുരസ്കാരവും ലഭിച്ചു. അയാളും ഞാനും തമ്മിൽ, സെല്ലുലോയിഡ് എന്നീ ചിത്രങ്ങളിലെ അഭിനയത്തിനായിരുന്നു പുരസ്കാരം.സന്തോഷ് ശിവൻ, ഷാജി നടേശൻ എന്നിവരുമായ് ചേർന്ന് ഓഗസ്റ്റ് സിനിമ എന്ന സിനിമാനിർമ്മാണ കമ്പനി നടത്തുന്നു. പൃഥ്വിരാജിന്റെ കന്നി സംവിധാനസംരംഭമായ ലൂസിഫർ എന്ന ചിത്രം 2019-ൽ പുറത്തിറങ്ങി.ബി.ബി.സി.യിൽ റിപ്പോർട്ടറായ സുപ്രിയയാണ്‌ ഭാര്യയയെ 2011 ഏപ്രിൽ 25നായിരുന്നു വിവാഹം ചെയ്തു.

മാജിക് ഫ്രെയിംസിന്റെയും പൃഥ്വിരാജ് പ്രൊഡക്‌ഷൻസിന്റെയും ചരിത്രത്തിൽ ഏറ്റവും കൂടുതൽ ലാഭം കിട്ടിയ സിനിമയാണ് ‘കടുവ’യെന്ന് പൃഥ്വിരാജ്.ചിത്രത്തിന്റെ വിജയാഘോഷവേളയിലാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ.‘‘2017ൽ ജിനുവാണ് ‘കടുവ’യെക്കുറിച്ച് ആദ്യം പറയുന്നത്.ആറുവർഷം ഇടവേള എടുത്തുനിന്ന ഒരു സംവിധായകനെ തിരിച്ചുകൊണ്ടുവന്ന നടനല്ല ഞാൻ. ആറുവർഷക്കാലം ഇടവേള എടുത്ത ഷാജിയേട്ടൻ ഒരു സിനിമ ചെയ്യാൻ തീരുമാനിച്ചപ്പോൾ അതില്‍ അഭിനയിക്കാൻ ഭാഗ്യം കിട്ടിയ നടനാണ് ഞാൻ. ഷാജിയേട്ടന്റെ അടുത്ത ചിത്രത്തിലും ഞാനാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ‘കാപ്പ’ എന്നാണ് സിനിമയുടെ പേര്.

ആ സിനിമ ഞാൻ അതിന്റെ പൂർണരൂപത്തിൽ കണ്ടു. ഷാജിയേട്ടന്റെ ഏറ്റവും നല്ല സിനിമകളിലൊന്നാണ് ‘കാപ്പ’.ഞാൻ വലിയ സ്വപ്നങ്ങള്‍ കാണുന്ന കൂട്ടത്തിലാണ്. കുറച്ച് വട്ടുള്ള കൂട്ടത്തിലെന്ന് പറയാം. അങ്ങനെ നോക്കുമ്പോള്‍ എന്നേക്കാള്‍ വട്ടുള്ള വട്ടനെ കാണുന്നത് ലിസ്റ്റിനെ പരിചയപ്പെട്ടപ്പോഴാണ്. അങ്ങനെ കൂടെ കൂട്ടാൻ പറ്റിയ ആളാണെന്ന് തോന്നി. ലിസ്റ്റിൻ ഇല്ലായിരുന്നുവെങ്കിൽ പല പ്രോജക്ടുകളും നടക്കില്ലായിരുന്നു. മാജിക് ഫ്രെയിംസും ലിസ്റ്റിൻ സ്റ്റീഫനും ഇല്ലായിരുന്നുവെങ്കിൽ പൃഥ്വിരാജ് പ്രൊഡക്‌ഷന്‍സ് ഇത്രയും ലാഭമുള്ള നിർമാണക്കമ്പനി ആകില്ലായിരുന്നു.’’–പൃഥ്വിരാജ് പറഞ്ഞു.\

Scroll to Top