ഇൻസ്റ്റാഗ്രാമിൽ പുതിയ അക്കൗണ്ടുമായി ശാലിനി, സിനിമയിലേക്കുള്ള തിരിച്ച് വരവാണോ എന്ന് ആരാധകർ.

തെന്നിന്ത്യയുടെ പ്രിയ താര ദമ്പതികളാണ് അജിത്തും ശാലിനിയും.ഫാസിൽ സംവിധാനം ചെയ്ത എന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക് എന്ന ചിത്രത്തിലൂടെയായിരുന്നു ശാലിനിയുടെ തുടക്കം. പിന്നീട് മലയാളത്തിലും തമിഴിലും തെലുങ്കിലുമായി അമ്പതിലധികം ചിത്രങ്ങളിൽ ബാലതാരമായി വേഷമിട്ട ശാലിനി അനിയത്തിപ്രാവ് എന്ന ചിത്രത്തിലൂടെയാണ് നായികയായി വീണ്ടുമെത്തുന്നത്. തമിഴിലും മലയാളത്തിലുമായി ഹിറ്റ് നായികയായി തിളങ്ങി നിൽക്കുമ്പോഴായിരുന്നു നടൻ അജിത്തുമായുള്ള താരത്തിന്റെ പ്രണയവിവാഹം.

സോഷ്യൽ മീഡിയയിൽ സജീവമല്ലാത്ത താരദമ്പതികളുടെ വിശേഷങ്ങൾ അറിയാൻ ആരാധകർ കാത്തിരിക്കുകയാണ് പതിവ്.ശാലിനിയ്ക്കും മക്കൾക്കുമൊപ്പമുള്ള അജിത്തിന്റെ ചിത്രം മലയാളി പ്രേക്ഷകരും ഇരുകയ്യും നീട്ടിയാണ് സ്വീകരിക്കാറുള്ളത്. ഇപ്പോഴിതാ വൈറൽ ആകുന്നത് താരം പുതിയ ഇൻസ്റ്റാഗ്രാം അക്കൗണ്ട് എടുത്തു എന്നതാണ്.ശാലിനിയുടെ സഹോദരിയും നടിയുമായ ശാമിലിയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

ശാലിനിയുടെ ഇന്‍സ്റ്റഗ്രാം പേജിന്റെ ചിത്രം പങ്കുവച്ച് ‘വെല്‍ക്കം ടു ഇന്‍സ്റ്റഗ്രാം’ എന്നാണ് ശാമിലി കുറിച്ചിരിക്കുന്നത്.ഇതിൽ ശാലിനിയും അജിത്തുമായി നിൽക്കുന്ന 2 ചിത്രങ്ങൾ ആണ് പോസ്റ്റ്‌ ചെയ്തിരിക്കുന്നത്. ഇതോടെ ആരാധകരുടെ ചോദ്യം ഇനി സിനിമയിലേക്ക് എന്നാണ് എന്ന്. പ്രേക്ഷകർക്ക്‌ പ്രതീക്ഷ നൽകുകയാണ് ഈ ഇൻസ്റ്റാഗ്രാം അക്കൗണ്ട്.

Scroll to Top