ആരായാലും കൊതിച്ച് പോകും പ്രിയയോടൊപ്പം ഡാൻസ് കളിക്കാൻ, റംസാന്റെയും പ്രിയയുടെയും റൊമാന്റിക് ഡാൻസ്.

ഒറ്റകണ്ണിറുക്കലിലൂടെ രാജ്യാന്തര തലത്തിൽ വരെ ശ്രദ്ധേയയായ യുവനടിയാണ് പ്രിയ വാര്യർ. ഒമർ ലവ് സംവിധാനം ചെയ്ത ‘അഡാർ ലവ്’ എന്ന ആദ്യ ചിത്രത്തിലൂടെ ലക്ഷക്കണക്കിന് ആരാധകരെയാണ് പ്രിയ നേടിയത്. ചിത്രത്തിലെ ‘മാണിക്യ മലരായ’ എന്ന ഗാനത്തിലെ പ്രിയയുടെ കണ്ണിറുക്കൽ വൈറലായെങ്കിലും അഭിനയം വിമർശനങ്ങൾ ഏറ്റുവാങ്ങി.സിനിമ പുറത്തിറങ്ങിയതോടെ ട്രോളന്മാരുടെയും പ്രിയങ്കരിയായി പ്രിയ മാറി.മലയാളിയായ പ്രിയ വാര്യർ ആദ്യ പടത്തിന് ശേഷം തന്നെ ബോളിവുഡിൽ നിന്ന് അവസരങ്ങൾ വന്നു.

‘വിങ്ക് ഗേൾ’ എന്നാണ് ഇന്ത്യയിൽ പ്രിയ വാര്യർ അറിയപ്പെടുന്നത്. ചെക്ക്, ഇഷ്.ഖ് തുടങ്ങിയ തെലുങ്ക് സിനിമകളിലും പ്രിയ വാര്യർ അഭിനയിച്ചിട്ടുണ്ട്. ആദ്യ ബോളിവുഡ് ചിത്രത്തിന്റെ റിലീസിന് വേണ്ടി കാത്തിരിക്കുകയാണ് പ്രിയ.അതുപോലെ തന്നെ ഡി ഫോർ ഡാൻസിലൂടെ പ്രേക്ഷക മനസിൽ ഇടംപിടിച താരമാണ് റംസാൻ. അതിന് ശേഷം ഭീഷ്മ പർവതിലും ചെറിയ റോൾ ചെയ്തു.ബിഗ്ബോസിലും റംസാൻ പങ്കെടുത്തിരുന്നു. സോഷ്യൽ മീഡിയയിൽ ഇടയ്ക്ക് താരം ഡാൻസ് വീഡിയോകളും ആയി എത്താറുണ്ട്.

പ്രിയ ഇത് കൂടാതെ കന്നഡയിലും പ്രിയ ഒരു സിനിമ ചെയ്യുന്നുണ്ട്.സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ പ്രിയ വാര്യർ തന്റെ വിശേഷങ്ങളെല്ലാം തന്നെ സോഷ്യൽ മീഡിയ വഴി പങ്ക് വെക്കാറുണ്ട്.ഇപ്പോഴിത വൈറൽ ആകുന്നത് പ്രിയയും റംസനും തമ്മിലുള്ള ഡാൻസ് വീഡിയോ ആണ്.96 ലെ പാട്ടായ കാതലേ കാതലേ എന്ന പാട്ടിന് ആണ് ഡാൻസ് കളിക്കുന്നത്. വളരെ റൊമാന്റിക് മൂടിലാണ് ഡാൻസ് കളിക്കുന്നത്. വൈറ്റ് കളർ ഷോർട് ഔട്ട്‌ഫിറ്റിലാണ് താരം.പ്രിയ തന്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോ ഇതിനോടകം തന്നെ വൈറൽ ആണ്.നിരവധി പേരാണ് ലൈക്കും കമ്മെന്റുമായി എത്തിയത്.

VIDEO

Scroll to Top