ആണും പെണ്ണും അടുത്തിരിക്കുന്നതിന് ഇരിപ്പിടം പൊളിച്ച് ഒന്നാക്കി, ഇജ്ജാതി പ്രതിഷേധവുമായി വിദ്യാർത്ഥികൾ

തിരുവനന്തപുരം ഗവൺമെന്റ് എൻജിനീയറിങ് കോളജിന്റെ സമീപത്ത് സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്.കൂടെ പഠിക്കുന്ന കുട്ടികൾ തമ്മിൽ അടുത്ത് ഇരിക്കുന്നതും നടക്കുന്നതും എല്ലാം പലർക്കും അരോചകം ഉണ്ടാക്കുന്ന ഒന്നാണ്. പലരും സദാചാരം എന്ന പേരിൽ മുന്നോട്ട് വരുന്നുമുണ്ട്. ഈ ഒരു പ്രവണത മാറ്റാൻ പല പ്രതിഷേധങ്ങളും സമൂഹത്തിൽ നടക്കുന്നുമുണ്ട്. ഇവിടെ നടന്ന സംഭവം ഇങ്ങനെ,ബസ് സ്റ്റോപ്പിൽ പെണ്ണും ആണും അടുത്ത് ഇരിക്കുന്നത് ഒഴിവാക്കാൻ ബസ് സ്റ്റോപ്പിലെ ഇരിപ്പിടം വെട്ടിപൊളിച്ച് ഒരാൾക്ക് ഇരിക്കാൻ പറ്റുന്ന രീതിയിലാക്കി.

ചൊവ്വാഴ്ച വൈകിട്ട് വിദ്യാർഥികൾ ബസ് കാത്തിരിപ്പു കേന്ദ്രത്തിലെത്തിയപ്പോഴാണ് ഇരിപ്പിടം വെട്ടിപ്പൊളിച്ച് ഒരാൾക്ക് മാത്രം ഇരിക്കാൻ പറ്റിയ രീതിയിലാക്കി.ഇത് കണ്ടതോടെ ഇതിന് എന്ത്‌ മറുപടി നൽകും എന്ന ചിന്തയിലായി വിദ്യാർത്ഥികൾ.ഒരാൾക്കു മാത്രം ഇരിക്കാൻ സാധിക്കുന്ന ബെഞ്ചില്‍ പെണ്‍കുട്ടികള്‍ ആണ്‍കുട്ടികളുടെ മടിയില്‍ ഇരുന്നുകൊണ്ടാണ് ഇവർ പ്രതിഷേധിച്ചത്.ഇതിന്റെ ചിത്രങ്ങൾ ഇവർ തന്നെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. ഇതിന് ക്യാപ്ഷൻ നൽകിയത് ഇങ്ങനെ ആണ്,

അടുത്ത് ഇരിക്കരുത് എന്നല്ലേ ഉള്ളൂ? മടീൽ ഇരിക്കാലോല്ലെ.ഇതോടെ സംഭവം വൈറൽ ആയി. ഇവരുടെ കൂടെ കൂടാൻ നിരവധി വിദ്യാർത്ഥികളും എത്തി. ഈ സംഭവത്തെ കുറിച്ച് ആര്യ എന്ന വിദ്യാർത്ഥി സംസാരിച്ചത് ഇങ്ങനെ,പൊതുസമൂഹം കാര്യങ്ങൾ മനസ്സിലാക്കുന്നു,വലിയ പിന്തുണ ലഭിക്കുന്നുണ്ട്.സംഭവം വൈറലാകുമെന്നും ഇത്രയേറെ പിന്തുണ ലഭിക്കുമെന്നും കരുതിയില്ല.

Scroll to Top