പ്രേക്ഷകർ കാത്തിരുന്ന ഫോർ ഇയർയിലെ പ്രിയ അഭിനയിച്ച ഇന്റിമേറ്റ് ഗാനം പുറത്തിറങ്ങി.

ഒരു അഡാർ ലൗ എന്ന ചിത്രത്തിലൂടെ മലയാള സിനിമാലോകത്തേക്ക് കടന്ന് വന്ന നടിയാണ് പ്രിയ വാര്യർ.ഒറ്റ ചിത്രം കൊണ്ട് തന്നെ പ്രേക്ഷക ശ്രെദ്ധ ആകർഷിച്ച നടിയാണ് പ്രിയ .പിന്നീട് ബോളിവുഡിൽ തരംഗമാവുകയാണ് പ്രിയ വാര്യർ. മലയാളത്തിൽ അധികം ചിത്രം ചെയ്തില്ല .നിരവധി പരസ്യ ചിത്രങ്ങളിൽ പ്രിയ അഭിനയിച്ചു. താരമിപ്പോൾ ബോളിവുഡിൽ തിരക്കിലാണ്. അഭിനയത്തോടൊപ്പം പഠനവും മുന്നോട്ടുകൊണ്ടുപോകുന്ന പ്രിയ ഇപ്പോൾ അവസാന വർഷ ബിരുദ വിദ്യാർഥിനിയാണ്.ഇൻസ്റ്റാഗ്രാമിൽ വളരെയധികം സജീവമായ ഒരാളാണ് പ്രിയ വാരിയർ. ഏറ്റവും കൂടുതൽ ഇൻസ്റ്റാഗ്രാം ഫോളോവേഴ്സ് ഉള്ള മലയാള സിനിമ നടിയാണ് പ്രിയ വാരിയർ. ഇൻസ്റ്റയിൽ പ്രിയ പങ്കു വയ്ക്കുന്ന ചിത്രങ്ങളെല്ലാം നിമിഷ നേരം കൊണ്ട് വൈറലാകാറുണ്ട്.ഇപ്പോഴിത നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം മലയാളത്തിലേക്ക് തിരിച്ച് വന്നിരിക്കുകയാണ് പ്രിയ വാര്യർ.

എന്‍ജിനീയറിങ് വിദ്യാര്‍ഥികളായ വിശാലിന്റെയും ഗായത്രിയുടെയും പ്രണയമാണ് ഫോര്‍ ഇയേഴ്‌സ് പറയുന്നത്. രഞ്ജിത് ശങ്കര്‍ ആണ് സംവിധാനം.ഫോർ ഇയേഴ്സ് എന്ന ചിത്രത്തിൽ നായിക വേഷം ചെയ്തുകൊണ്ടാണ് പ്രിയ തിരികെ എത്തിയിരിക്കുന്നത്. ജൂൺ അടക്കമുള്ള സിനിമകളിലൂടെ ശ്രദ്ധിക്കപ്പെട്ട സർജാനോ ഖാലി​ദായിരുന്നു ചിത്രത്തിൽ നായകൻ.സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിൽ എട്ട് ഗാനങ്ങളാണുള്ളത്. ശങ്കർ ശർമയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം. ചിത്രത്തിലെ ഗാനങ്ങൾ രചിച്ചിരിക്കുന്നത് സാന്ദ്രാ മാധവ്, സന്ധൂപ് നാരായണൻ, ആരതി മോഹൻ, അനു എലിസബത്ത്, വിവേക് മുഴക്കുന്ന്, രഞ്ജിത്ത് ശങ്കർ എന്നിവരാണ്.ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് പ്രേക്ഷകർ ഏറെ കാത്തിരുന്ന ചിത്രത്തിലെ ഗാനത്തിന്റെ വീഡിയോ പുറത്തിറങ്ങി എന്നതാണ്.

പറന്നെ പോകുന്നെ മേഘങ്ങൾ എന്ന ഗാനത്തിന്റെ വീഡിയോ പുറത്തിറങ്ങിയിരിക്കുകയാണ്.ഗാനത്തിൽ ഇവർ കൂടുതൽ അടുത്ത് ഇടപഴകിയ രംഗങ്ങൾ ആണ് ഉള്ളത്. ഇതോടെ വീഡിയോ കൂടുതൽ ആളുകൾ ശ്രദ്ധിക്കപ്പെട്ടു. എന്നാൽ പതിവ് പോലെ നിരവധി നെഗറ്റീവ് കമ്മെന്റുകളും വരുന്നുണ്ട്.ഫോർ ഇയേർസിന്റെ ഛായാഗ്രഹണം സാലു കെ തോമസ്, എഡിറ്റർ സംഗീത് പ്രതാപ്, സൗണ്ട് ഡിസൈൻ ആൻഡ് ഫൈനൽ മിക്സ് തപസ് നായക്, മേക്കപ്പ് റോണക്സ് സേവിയർ, വസ്ത്രാലങ്കാരം രമ്യ സുരേഷ്, ആർട്ട് സൂരജ് കുറവിലങ്ങാട്, പ്രൊഡക്ഷൻ കൺട്രോളർ സജീവ് ചന്ദിരൂർ, അസിസ്റ്റന്റ് ഡയറക്ടർ അനൂപ് മോഹൻ എസ്സ്, അസിസ്റ്റന്റ് ഡി ഓ പി ഹുസൈൻ ഹംസാ, ഡി ഐ രംഗ് റെയ്‌സ് മീഡിയ, വി എഫ് എക്സ് ഫോക്സ് ഡോട്ട് മീഡിയ, ഫിനാൻസ് കൺട്രോളർ വിജീഷ് രവി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ലിബിൻ വർഗീസ്, പ്രൊഡക്ഷൻ മാനേജർ എൽദോസ് രാജു, സ്റ്റിൽ സജിൻ ശ്രീ, ഡിസൈൻ ആന്റണി സ്റ്റീഫൻ, പി ആർ ഓ : പ്രതീഷ് ശേഖർ.

video

Scroll to Top