സാരിയിൽ മഴ നനഞ്ഞ് നടി പ്രിയങ്ക നായർ; ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവെച്ച് താരം !!

നിരവധി ചിത്രങ്ങളിലൂടെ ഒരുകാലത്ത് മലയാള സിനിമയിൽ തിളങ്ങി നിന്നിരുന്ന നടിയാണ് പ്രിയങ്ക നായർ.രണ്ടായിരത്തി ആറിൽ തിയ്യറ്ററുകളിലെത്തിയ വെയിൽ എന്ന ചിത്രത്തിലൂടെയാണ് പ്രിയങ്ക നായർ തന്റെ അഭിനയ ജീവിതം ആരംഭിക്കുന്നത്. അരങ്ങേറ്റ ചിത്രമായ വെയിൽ എന്ന തമിഴ് ചിത്രത്തിൽ തങ്കം എന്ന കഥാപാത്രമാണ് താരം അവതരിപ്പിച്ചത്. ആദ്യ ചിത്രം തന്നെ തിയ്യറ്ററുകളിൽ ഗംഭീര വിജയമായിരുന്നു. പിന്നീസ്‌ തോലൈപേശി. തിരുത്തം തുടങ്ങിയ രണ്ട് തമിഴ് ചിത്രങ്ങളിലും താരം വേഷമിട്ടു.

സുരേഷ് ഗോപി ചിത്രമായ കിച്ചാമണി എം ബി എ എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിലേക്ക് കടന്ന് വന്നത്. വിലാപങ്ങൾക്കപ്പുറം എന്ന ചിത്രത്തിലൂടെ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരവും താരം കരസ്ഥമാക്കിയിട്ടുണ്ട്.ഈ അടുത്ത് ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ റിലീസ് ചെയ്ത ഹിറ്റ് ചിത്രമായ ഹോം എന്ന ചിത്രത്തിലും പ്രിയങ്ക ചെറിയ വേഷം കൈകാര്യം ചെയ്തിട്ടുണ്ട്.സമൂഹ മാധ്യമങ്ങളിൽ സജീവമായ പ്രിയങ്ക തന്റെ എല്ലാ വിശേഷങ്ങളും പ്രേക്ഷകരുമായി പങ്കുവെക്കാറുണ്ട്.പ്രിയങ്ക സോഷ്യൽ മീഡിയയിൽ പങ്ക് വെച്ചിരിക്കുന്ന പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ പ്രേക്ഷകരുടെ മനം കവർന്നിരിക്കുന്നത്.

മഴയിൽ സാരിയുടുത്ത് നനഞ്ഞ് കുതിർന്ന് എത്തിയിരിക്കുന്ന നടിയുടെ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത് സുഭാഷ് കവടിയാറാണ്.പ്രിയങ്ക അവസാനമായി പ്രേക്ഷകരിലേക്കെത്തിയത് ഏറെ പ്രേക്ഷകപ്രശംസ നേടിയ ജനഗണമനയിലെ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചാണ്. കടുവ, 12ത് മാൻ, എന്നിവയാണ് മറ്റ് പുതിയ ചിത്രങ്ങൾ.

Scroll to Top