അത് എന്റെ വസ്ത്രധാരണം ആണ്, ആര് എന്ത് പറഞ്ഞാലും കാര്യമില്ല; പ്രിയ വാര്യർ

ഒറ്റകണ്ണിറുക്കലിലൂടെ രാജ്യാന്തര തലത്തിൽ വരെ ശ്രദ്ധേയയായ യുവനടിയാണ് പ്രിയ വാര്യർ. ഒമർ ലവ് സംവിധാനം ചെയ്ത ‘അഡാർ ലവ്’ എന്ന ആദ്യ ചിത്രത്തിലൂടെ ലക്ഷക്കണക്കിന് ആരാധകരെയാണ് പ്രിയ നേടിയത്. ചിത്രത്തിലെ ‘മാണിക്യ മലരായ’ എന്ന ഗാനത്തിലെ പ്രിയയുടെ കണ്ണിറുക്കൽ വൈറലായെങ്കിലും അഭിനയം വിമർശനങ്ങൾ ഏറ്റുവാങ്ങി. സിനിമ പുറത്തിറങ്ങിയതോടെ ട്രോളന്മാരുടെയും പ്രിയങ്കരിയായി പ്രിയ മാറി. വിമർശനവുമെല്ലാം പ്രിയയെ തേടിയെത്തി. അഭിനയത്തോടൊപ്പം പഠനവും മുന്നോട്ടുകൊണ്ടുപോകുന്ന പ്രിയ ഇപ്പോൾ അവസാന വർഷ ബിരുദ വിദ്യാർഥിനിയാണ്. ഇൻസ്റ്റാഗ്രാമിൽ വളരെയധികം സജീവമായ ഒരാളാണ് പ്രിയ വാരിയർ.

ഏറ്റവും കൂടുതൽ ഇൻസ്റ്റാഗ്രാം ഫോളോവേഴ്സ് ഉള്ള മലയാള സിനിമ നടിയാണ് പ്രിയ വാരിയർ. ഇൻസ്റ്റയിൽ പ്രിയ പങ്കു വയ്ക്കുന്ന ചിത്രങ്ങളെല്ലാം നിമിഷ നേരം കൊണ്ട് വൈറലാകാറുണ്ട്.ഇപ്പോഴിതാ താരം അഭിമുഖത്തിൽ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.താരം സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്ന ചിത്രങ്ങൾക്ക് നിരവധി നെഗറ്റീവ് കമന്റുകളാണ് ലഭിക്കുന്നത്.തായ്‌ലൻഡിൽ നിന്നുള്ള താരത്തിന്റെ ഫോട്ടോ കാണിച്ച് എങ്ങനെയാണ് ഇ ഫോട്ടോയ്ക്ക് ലഭിച്ച കമന്റുകളോടെ പ്രതികരിക്കുന്നത് എന്നായിരുന്നു അവതാരകയുടെ ചോദ്യം.

ഇത് ഞാൻ കുടുംബത്തോടൊപ്പം തായ്‌ലൻഡിൽ പോയപ്പോൾ അമ്മ എടുത്ത ഫോട്ടോ ആണ്. ഞാൻ ചെയ്യുന്ന കാര്യങ്ങൾ എന്റെ കുടുംബത്തിനോ ഫ്രണ്ട്സിനോ പ്രശ്നമില്ലാത്തടുത്തോളം കാലം,ആര് എന്ത് പറഞ്ഞാലും എനിക്ക് പ്രശ്നമില്ല.എന്റെ ലൈഫാണ് എന്റെ ശരീരമാണ് എന്റെ വസ്ത്രധാരണയാണ് അത് വേറെ ആര് പറഞ്ഞാലും എനിക്ക് പ്രശ്നമില്ല എന്നാണ് പ്രിയ മറുപടിയായി പറഞ്ഞത്.

Scroll to Top