നല്ല സമയം,പന്തയം വച്ച യുവാവിനെ കണ്ടെത്തി ഒമർ ലുലു; കൊടുക്കുമോ അ‍ഞ്ചുലക്ഷം?

സോഷ്യൽ മീഡിയയിൽ സജീവമാണ് സംവിധായകൻ ഒമർ ലുലു.സോഷ്യൽ മീഡിയയിൽ ഒമർ പങ്കുവെക്കുന്ന പോസ്റ്റുകളെല്ലാം ആരാധകർ ഏറ്റെടുക്കാറുണ്ട്.കഴിഞ്ഞ ദിവസം അദ്ദേഹം പങ്കുവെച്ച പോസ്റ്റ് ചർച്ചയായിരുന്നു.പന്തയം വച്ച യുവാവിനെ കോഴിക്കോട്ടെത്തി കണ്ട് സംവിധായകൻ ഒമർ ലുലു. ‘ഇംഗ്ലണ്ട് ജയിക്കും.. ബെറ്റ് ഉണ്ടോ അഞ്ചുലക്ഷത്തിന്..’ എന്നായിരുന്നു യുവാവിന്റെ വെല്ലുവിളി. ഇതിന് താഴെ സമ്മതം പറഞ്ഞ് ഒമർ ലുലുവും എത്തിയിരുന്നു. ഇതോടെയാണ് കാശ് എപ്പോൾ തരും എന്ന ചോദ്യങ്ങൾ വന്നു തുടങ്ങിയത്.

‘എവിടെ അഞ്ചുലക്ഷം?’ എന്ന് ചോദിച്ചവരോടാണ്അ‍ഞ്ചുലക്ഷം തന്നെ െകാടുക്കുമോ എന്ന് അറിയാൻ കാത്തിരിക്കൂവെന്ന് അദ്ദേഹം പറയുന്നു.‘ഇന്ന് കോഴിക്കോട്.. ബെറ്റ് വച്ച നിഥിനെ കാണാൻ..’ ഫെയ്സ്ബുക്കിൽ കുറിച്ച ശേഷമാണ് പന്തയം വച്ച യുവാവിനെ കാണാൻ പുറപ്പെട്ടത്. ചൊവ്വാഴ്ച ഉച്ചയോടെ യുവാവിനൊപ്പമുള്ള ചിത്രവും പങ്കുവച്ചു.പാക്കിസ്ഥാന്റെ ബോളിങ് തന്ത്രങ്ങളെ മറികടന്ന് ട്വന്റി20 ലോകകപ്പ് കിരീടം ഇംഗ്ലണ്ട് ചൂടിയതോടെയാണ് അഞ്ചുലക്ഷവും ചോദിച്ച് ഒമറിന്റെ പേജിൽ കമന്റുകൾ നിറയാൻ തുടങ്ങിയത്.

നിഥിനെ കണ്ട വീഡിയോ ഒമർ ലുലു പങ്കുവെച്ചു .നിതിൻ ഒമറിന്റെ വലിയ ആരാധകനാണെന്ന് വിഡിയോയിൽ പറയുന്നുണ്ട്.ക്യാഷ് കൊടുത്തോ എന്നത് ഇരുവരും വ്യക്തമാക്കുന്നില്ല.അത് രഹസ്യമായി ഇരിക്കട്ടെ എന്നാണ് വിഡിയോയിൽ പറയുന്നത്.

Scroll to Top