സൂപ്പർഹീറോയായി പ്രഭാസ്; ‘പ്രോജക്ട് കെ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി !!

സൂപ്പർസ്റ്റാർ പ്രഭാസ് നായകനായി എത്തുന്ന പുതിയ ചിത്രമാണ് പ്രൊജക്റ്റ് കെ. സയൻസ് ഫിക്‌ഷൻ ചിത്രം ‘പ്രോജക്ട് കെ’യിലെ പ്രഭാസിന്റെ ലുക്ക് പുറത്ത്. സൂപ്പർഹീറോ സ്യൂട്ടണിഞ്ഞ് കരുത്തുറ്റ കഥാപാത്രമായാണ് പ്രഭാസ് ചിത്രത്തിലെത്തുന്നതെന്നാണ് പോസ്റ്ററിൽ നിന്നുള്ള സൂചന.ആദിപുരുഷ് എന്ന ബ്രഹ്മണ്ഡ സിനിമയ്ക്ക് ശേഷം പ്രഭാസ് അന്നൗൺസ് ചെയ്ത സിനിമയായതുകൊണ്ട് തന്നെ പ്രേക്ഷകരുടെ പ്രതീക്ഷകളും ഏറെയാണ്. പ്രഖ്യാപനം മുതൽ വാർത്തകളിൽ ഇടം പിടിച്ച ചിത്രമാണ് നാഗ് അശ്വിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന പ്രോജക്ട് കെ.

തെലുങ്ക് സിനിമയിലെ ഏറ്റവും വലിയ നിർമാണ കമ്പനിയായ വൈജയന്തി മൂവീസ് ആണ് ഈ വമ്പൻ ചിത്രം നിര്‍മിക്കുന്നത്.കമൽഹാസൻ, ദീപിക പദുകോൺ, അമിതാഭ് ബച്ചൻ, ദിഷ പഠാനി തുടങ്ങി വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ജൂലൈ 20-ന് ചിത്രത്തിന്റെ ആദ്യ പ്രമൊ വിഡിയോ റിലീസ് ചെയ്യും. പ്രശസ്തമായ സാൻ ഡിയാ​ഗോ കോമിക്-കോൺ 2023-ൽ വെച്ചാകും റിലീസ്.

സാൻ ഡിയാ​ഗോ കോമിക്-കോണിൽ എത്തുന്ന ആദ്യ ഇന്ത്യൻ ചിത്രമെന്ന ചരിത്ര നേട്ടവും ‘പ്രോജ്കട് കെ’ ഇതോടെ സ്വന്തമാക്കി കഴിഞ്ഞു.സംക്രാന്തി നാളിൽ ജനുവരി 12, 2024 ൽ ചിത്രം തിയറ്ററുകളിലെത്തും.മോശം വിഎഫ്എക്സിന് പ്രേക്ഷകരിൽ നിന്ന് വിമർശനവും ട്രോളുകളും പരിഹാസവും ലഭിച്ച ആദിപുരുഷിന്റെ കോട്ടം പ്രൊജക്റ്റ് കെയിലൂടെ നികത്തുമെന്ന് പ്രതീക്ഷയിലാണ് ആരാധകർ.

Scroll to Top