ഫോട്ടോസ് കാണിക്കാൻ സ്മാർട്ട്‌ ഫോണില്ല, പ്രിയ ആരാധികയ്ക്ക് സർപ്രൈസ് നൽകി ജയസൂര്യ.

താരങ്ങൾ തങ്ങളുടെ ആരാധകർക്ക് സമ്മാനങ്ങൾ നൽകുന്നത് ആദ്യ കാര്യമൊന്നുമല്ല.പലതും അവർക്ക്‌ നൽകുന്നത് പ്രതീക്ഷിക്കാതെയാണ്. അത്തരമൊരു സംഭവവമാണ് ഇപ്പോൾ വൈറൽ ആകുന്നത്.പനമ്പള്ളിനഗറിലെ ടോണി ആൻഡ് ഗൈ കടയിലെ ഹൗസ്ക്ലീനിങ് സ്റ്റാഫ് ആയ പുഷ്പയ്ക്കാണ് ജയസൂര്യയുടെ സർപ്രൈസ് നൽകിയത്. കടയിൽ ജയസൂര്യ വരുന്നുണ്ട് എന്നറിഞ്ഞപ്പോൾ ഇദ്ദേഹത്തിന്റെ കടുത്ത ആരാധികയായ ഇവർക്ക് കാണാൻ അവസരം നൽകുക ആയിരുന്നു.

കൂട്ടത്തിൽ ഇദ്ദേഹത്തിനൊപ്പം സെൽഫി എടുക്കാനും. എന്നാൽ സെൽഫി എടുത്ത് കഴിഞ്ഞപ്പോൾ തന്റെ പ്രിയനടനെ നേരിൽകണ്ടു പരിചയപ്പെട്ട കാര്യം വീട്ടിൽ ചെല്ലുമ്പോൾ പറഞ്ഞറിയിക്കാൻ പുഷ്പയുടെ കയ്യിൽ സ്മാർട്ട്‌ ഫോൺ ഇല്ലായിരുന്നു.ഇത് മനസിലാക്കിയ ജയസൂര്യ, പുഷ്പയ്ക്കായി കരുതി വച്ചിരുന്നത് ഒരു സർപ്രൈസ് ആയിരുന്നു.

കടയിൽ നിന്നും പോകുന്നതിനു മുമ്പ് തന്റെ ഫോണിൽ എടുത്ത ഫോട്ടോ ഫ്രെയിം ചെയ്ത് പുഷ്പയ്ക്ക് സമ്മാനിക്കുകയായിരുന്നു. പുഷ്പ പോലും അറിയാതെ തനിക്കൊപ്പമുണ്ടായിരുന്ന അസിസ്റ്റന്റിനെ വെളിയിൽ വിട്ടാണ് മിനിറ്റുകൾക്കുള്ളിൽ ഫോട്ടോസ് ഫ്രെയിം ചെയ്തത്. നിരവധി പേരാണ് ഈ വീഡിയോയ്ക്ക് ലൈക്കും കമ്മെന്റുമായി എത്തിയത്.

Scroll to Top