‘പുഷ്പ 2’ ലെ വില്ലൻ ; പിറന്നാൾ സ്പെഷലായി ഫഹദ് ഫാസിലിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റർ

ഫഹദ് ഫാസിലിന് പിറന്നാള്‍ സമ്മാനവുമായി ‘പുഷ്പ 2’ അണിയറ പ്രവർത്തകർ.കൂളിങ് ​ഗ്ലാസ് വച്ച് ചുരുട്ട് വലിച്ചു നിൽക്കുന്ന വളരെ സ്റ്റൈലിഷായ ഭന്‍വര്‍ സിങ് ഷെഖാവത്തിന്റെ ലുക്കാണ് മൈത്രി മൂവി മേക്കേഴ്സ് പുറത്തുവിട്ടിരിക്കുന്നത്. ഒന്നാം ഭാഗത്തില്‍ ഏറെ പ്രശംസ നേടിയ ഫഹദിന്‍റെ പൊലീസ് റോള്‍ രണ്ടാം ഭാഗത്തിലും തീ പാറിക്കുന്നത് കാണാനാണ് പ്രേക്ഷകരിപ്പോള്‍ കാത്തിരിക്കുന്നത്.സുകുമാറാണ് അഞ്ച് ഭാഷകളില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ സംവിധാനം. പുഷ്പരാജ് എന്ന കഥാപാത്രമായി അല്ലു എത്തുന്ന ചിത്രത്തില്‍ രശ്മിക മന്ദാനയാണ് നായിക.

ഫഹദിന്റെ ആദ്യ തെലുഗു ചിത്രമായിരുന്നു പുഷ്പ.ആര്യ, ആര്യ 2 എന്നീ സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം സുകുമാര്‍ അല്ലു അര്‍ജുന്‍ കൂട്ടുകെട്ട് വീണ്ടുമൊന്നിച്ച പുഷ്പ ആദ്യഭാഗവും രണ്ടാം ഭാഗവും മൈത്രി മൂവി മേക്കേഴ്‌സാണ് നിര്‍മിക്കുന്നത്. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി എന്നിങ്ങനെ അഞ്ച് ഭാഷകളില്‍ ചിത്രം പുറത്തിറങ്ങും. ദേവി ശ്രീ പ്രസാദ് ആണ് സംഗീതസംവിധാനം.അല്ലുവിനെയും രശ്മികയെയും ഫഹദിനെയും കൂടാതെ ധനുഞ്ജയ്, റാവു രമേഷ്, സുനിൽ, അനസൂയ ഭരദ്വാജ്, അജയ് ഘോഷ് തുടങ്ങിയവരും അണിനിരക്കുന്ന ചിത്രത്തിന്‍റെ സംഗീതം ദേവി ശ്രീ പ്രസാദ് (ഡി.എസ്.പി), ഛായാഗ്രഹണം മിറോസ്ലാവ് കുബ ബ്രോസെക്ക്, എഡിറ്റിങ് കാർത്തിക ശ്രീനിവാസ്.

Scroll to Top