മീനാക്ഷിയുടേത് അല്ല, ഏത് വസ്ത്രം ധരിക്കണമെന്ന് ബോധത്തോടെയാണ് ഈ രംഗത്ത് നിൽക്കുന്നത്, മീനാക്ഷിയുടെ മാതാപിതാക്കൾ.

സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് ബാലതാരം മീനാക്ഷിയുടെ ഫേസ്ബുക്കിൽ വന്ന പോസ്റ്റ്‌ ആണ്. താരത്തിന്റെ അക്കൗണ്ട് മാനേജ് ചെയുന്ന അഡ്മിൻ ആണ് ഇത് പോസ്റ് ചെയ്തിരിക്കുന്നത്. മീനാക്ഷിയുടെ പേരിൽ വരുന്ന മോശ ചിത്രങ്ങളെ കുറിച്ചാണ് പറയുന്നത്. ഇത് മീനാക്ഷിയുടെ അല്ലെന്നും നിയമനടപടികൾ ഉണ്ടാകും എന്നും കൃത്യമായ ബോധം ഉണ്ടായിട്ട് ആണ് ഈ രംഗത്ത് നിൽക്കുന്നത് എന്നും കുറിപ്പിൽ കുറിച്ചു. പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ,

മീനാക്ഷിയുടേത് എന്ന രീതിയിൽ അത്ര സഭ്യമല്ല എന്ന് കരുതാവുന്ന തരത്തിലുള്ള വസ്ത്രധാരണത്തോടെ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഒരു ചിത്രവുമായി ഞങ്ങൾക്ക് യാതൊരു വിധ ബന്ധവുമില്ല… ഇത് ഒരു Al (artificial intelligence) സൃഷ്ടിയാണ് എന്ന് കരുതുന്നു…മാത്രമല്ല ഏത് തരം വസ്ത്രം ധരിക്കണം എന്ത് തരം റോളുകൾ ചെയ്യണം എന്ന കൃത്യമായ ബോധത്തോടെയാണ് ഞങ്ങൾ ഈ രംഗത്ത് നിലകൊള്ളുന്നത് … അതു കൊണ്ട് തന്നെ വേണ്ട നിയമപരമായ നടപടികൾ ഞങ്ങൾ കൈക്കൊണ്ടു കഴിഞ്ഞു…

വേണ്ട ഗൗരവത്തിൽ തന്നെ നമ്മുടെ സൈബർ പോലീസും കാര്യങ്ങൾ കണക്കിലെടുത്തിട്ടുണ്ട് (ഇത്തരം ഫോട്ടോകളും മറ്റും സൃഷ്ടിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവർക്ക് അവരുടെ അമ്മയുടേയോ പെങ്ങമ്മാരുടേയോ ചിത്രങ്ങൾ ഈ രീതിയിൽ കൈകാര്യം ചെയ്താൽ ഒരു പക്ഷെ അവർ ക്ഷമിച്ചേക്കാം… എന്നതിനാൽ നിയമ പ്രശ്നങ്ങൾ ഒഴിവാകാൻ തരമുണ്ട്… അതല്ലേ ഇത്തരം ചിത്രങ്ങളുടെ ശില്പികൾക്കും പ്രചാരകർക്കും നല്ലത് ) …by Admin

Scroll to Top