റഹ്‌മാൻ മീശ വെച്ചാലേ ഞാനും മീശ വെക്കൂ എന്ന് വാശി പിടിച്ചിരുന്ന ഒരു യൗവ്വനം ഉണ്ടായിരുന്നു; ഇർഷാദ്

നടൻ റഹ്മാനൊപ്പം അഭിനയിക്കാൻ സാധിച്ചതിന്റെ സന്തോഷം പങ്കുവച്ച് ഇർഷാദ്. ഏറെ ആരാധിക്കുന്ന നടനാണ് റഹ്മാനെന്നും സിനിമയിൽ എത്താന്‍ പ്രചോദമായ താരങ്ങളിലൊരാളാണ് അദ്ദേഹമെന്നും ഇർഷാദ് സോഷ്യൽ മീഡിയയിൽ കുറിച്ചു.നജീം കോയയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന വെബ് സീരിസിലാണ് ഇര്‍ഷാദും റഹ്‌മാനും വേഷമിടുന്നത്. 1000 പ്ലസ് ബേബീസ് എന്നാണ് വെബ് സീരിന്റെ പേര്. ‘പൊന്നിയിന്‍ സെല്‍വന്‍ 2’ ആണ് റഹ്‌മാന്റെ അവസാനമായി പുറത്തിറങ്ങിയ ചിത്രം.
ഇർഷാദ് പങ്കുവെച്ച കുറിപ്പിന്റെ പൂർണരൂപം :

മീശ മുളയ്ക്കുന്ന പ്രായത്തിൽ,റഹ്‌മാൻ മീശ വെച്ചാലേ ഞാനും മീശ വെക്കൂ എന്ന് വാശി പിടിച്ചിരുന്ന ഒരു യൗവ്വനം ഉണ്ടായിരുന്നു…. “കൂടെവിടെ” മുതൽകൂടെകൂടിയതാണ് ആ ഇഷ്ടം. റഹ്‌മാൻ രോഹിണി ,റഹ്‌മാൻ ശോഭന, അവരുടെ പ്രണയങ്ങളുടെ പിന്നാലെ എന്തുമാത്രം ഓടിയിട്ടുണ്ടന്നോ! എത്ര കഷ്ടപ്പെട്ടാണെങ്കിലും റിലീസ് ദിനത്തിലെ ആദ്യഷോയ്ക്ക്, ടിക്കറ്റ് കൗണ്ടറിന്റെ നീണ്ട വരികളിൽ ഒന്നാമനായി നെഞ്ചുവിരിച്ചു അഭിമാനത്തോടെ നിന്നിരുന്ന ഇർഷാദ് ഇന്നുമുണ്ട് എന്റെ ഉള്ളിൽ ഇത്രയും കാലത്തെ അഭിനയ ജീവിതത്തിൽ, നജീം കോയയുടെ വെബ് സീരീസ് വേണ്ടി വന്നു അദ്ദേഹവുമായി ഒരുമിച്ചഭിനയിക്കാൻ.. കാലമേ…..നിറഞ്ഞ സ്നേഹം

Scroll to Top