പതിനൊന്നാം വിവാഹ വാർഷികദിനത്തിൽ രാം ചരണിനും ഉപാസനയ്ക്കും പെൺകുഞ്ഞ് പിറന്നു.

തെലുങ്ക് സിനിമ നടൻ രാം ചരണിനും ഭാര്യ ഉപാസന കാമിനേനി കോനിഡെലയ്ക്കും പെൺകുഞ്ഞ് പിറന്നു എന്ന വർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്.ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയിൽ ആയിരുന്നു പ്രസവം. പതിനൊന്നാം വിവാഹ വാർഷികദിനത്തിൽ ആണ് ഉപാസനയുടെ പ്രസവം. അതുകൊണ്ട് തന്നെ ഇരട്ടി മധുരം ആണ്.അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

സംരംഭകയും അപ്പോളോ ആശുപത്രി ശൃംഘലയുടെ ചെയര്‍മാന്‍ പ്രതാപ് റെഡ്ഡിയുടെ ചെറുമകളുമാണ് ഉപാസന കാമിനേനി.അപ്പോളോ ആശുപത്രിയുടെ നിലവിലെ വൈസ് ചെയര്‍പേഴ്‌സൺ കൂടിയാണ് ഉപാസന.2011 ഡിസംബറിൽ വിവാഹനിശ്ചയം നടത്തി, തുടർന്ന് 2012 ജൂൺ 14 ന് ഹൈദരാബാദിലെ ടെംപിൾ ട്രീസ് ഫാം ഹൗസിൽ വച്ച് വിവാഹിതരായി. ന്യൂസ് എക്സ് പ്രസിദ്ധീകരിച്ച ഒരു ലേഖനം അനുസരിച്ച് ,

ചെന്നൈയിലെ ഒരേ സ്കൂളിൽ ഒമ്പതാം ക്ലാസ് വരെ ചരണും ഉപാസനയും സുഹൃത്തുക്കളായിരുന്നു.ഇന്ത്യൻ സിനിമയിലെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടന്മാരിൽ ഒരാളായ അദ്ദേഹം മൂന്ന് ഫിലിംഫെയർ അവാർഡുകളും രണ്ട് നന്ദി അവാർഡുകളും നേടിയിട്ടുണ്ട് . 2013 മുതൽ, ഫോർബ്സ് ഇന്ത്യയുടെ സെലിബ്രിറ്റി 100 പട്ടികയിൽ അദ്ദേഹം ഇടം നേടി,ശങ്കർ സംവിധാനം ചെയ്യുന്ന ‘ഗെയിം ചെയ്ഞ്ചർ’ ആണ് രാം ചരണിന്റെ പുതിയ ചിത്രം.

video

Scroll to Top