ദിലീപിന്റെ കുടുംബത്തിലെ എല്ലാവരെയും കേസിൽ വലിച്ചിഴച്ചു ; നീതിബോധം നേടിയ വിജയം: രാഹുൽ ഈശ്വർ !!

പൊതുബോധത്തിന് മുകളിൽ നീതിബോധം നേടിയ വിജയമാണ് ദിലീപിന് കോടതി അനുവദിച്ച മുൻകൂർ ജാമ്യമെന്ന് രാഹുൽ ഈശ്വർ.ഫേസ്ബുക് ലൈവിലൂടെയാണ് അദ്ദേഹം പ്രതികരിച്ചത്. ഈ നാട്ടിൽ നിയമം നിലനിന്നു കാണണം എന്ന് ആഗ്രഹിക്കുന്ന ഓരോരുത്തരുടെയും വിജയമാണ് ദിലീപിന് ലഭിച്ച മുൻകൂർ ജാമ്യം. പൊതുബോധത്തിന് മുകളിൽ നീതിബോധം നേടിയ വിജയമാണിത്. പൊതുബോധത്തിന്റെ പേരിൽ ഒരു വ്യക്തിയെ വളഞ്ഞിട്ട് വേ ട്ടയാടുന്നു കുറേക്കാലം. പൊലീസും പ്രോസിക്യൂഷനും മാധ്യമങ്ങളും ദിലീപിനെ വളഞ്ഞിട്ട് വേട്ടയാടി. ഇന്നത്തെ കോടതി വിധിയോടെ അവർ പറഞ്ഞതെല്ലാം അടിസ്ഥാന രഹിതമാണെന്ന് െതളിഞ്ഞു- രാഹുൽ പറയുന്നു .

ഇതിനർഥം കോടതി, ദിലീപ് നിരപരാധിയാണെന്ന് പ്രഖ്യാപിച്ചെന്നല്ല. പക്ഷേ കോടതി നിരപരാധിയാണെന്ന് പ്രഖ്യാപിക്കുന്നതിന്റെ ഒരുപടി കൂടി ദിലീപ് അടുത്തെത്തി. കോടതിയോട് അവസാനം പ്രോസിക്യൂഷൻ സഹികെട്ട് പറഞ്ഞു, പൊതുജനത്തിന്റെ വിശ്വാസം കാക്കാൻ കോടതി ജാമ്യം അനുവദിക്കരുതെന്ന്. ഇതെന്ത് അവസ്ഥയാണ്. നാളെ നമുക്കെതിരെയും ഇതുപോലെ ഗൂ ഢാലോചന കേ സ് എടുക്കുന്ന അവസ്ഥയുണ്ടാകും.

ഒരുകാര്യം ഓർക്കുക, നമ്മളെല്ലാം ആ ക്രമിച്ച നടിയോടൊപ്പം തന്നെയാണ്. അതിന് കൂട്ടുനിന്നവരെ ശിക്ഷിക്കുക തന്നെ വേണം. ഈ കേസുമായി പ്രകടമായി ബന്ധമുണ്ടെന്ന് ഒരു തെളിവുമില്ലാത്ത ദിലീപിനെ എങ്ങനെയെങ്കിലും കുടുക്കണമെന്ന് വിചാരിക്കുന്ന ചിലർക്ക് കിട്ടിയ ശക്തമായ തിരിച്ചടിയാണ് ഈ ജാമ്യം.

ബാലചന്ദ്രകുമാർ തന്നെ ദിലീപിനെ കുടുക്കാനാണ് ശ്രമിച്ചത്. അതിന്റെ തെളിവുകൾ ഓഡിയോ ക്ലിപ്പായി നമ്മള്‍ കേട്ടു. ദിലീപിന്റെ കുടുംബത്തിലെ എല്ലാവരെയും പ്രോസിക്യൂഷന്‍ ഈ കേസിൽ വലിച്ചിഴച്ചു. ഇവിടെ കോടതിയെ സല്യൂട്ട് ചെയ്യുന്നു. നാല് വശത്തു നിന്നും കോടതിയെ ആ ക്രമിച്ചിട്ടും നീതിപൂർവമായ വിധി അനുവദിച്ചു. അത് കോടതിയുടെ വിശ്വാസത്തെ വർധിപ്പിക്കുന്നു രാഹുൽ പറഞ്ഞു .

Scroll to Top