മെഗാസ്റ്റാർ മമ്മൂട്ടിയെ സന്ദര്‍ശിച്ച് മാധവൻ; ഫോട്ടോ ഏറ്റെടുത്ത് ആരാധകർ !!

നടൻ മമ്മൂട്ടിയുമായി കൂടിക്കാഴ്ച നടത്തി തമിഴ് നടൻ ആർ. മാധവൻ. ഇരുവരുടെയും ഒന്നിച്ചുള്ള ചിത്രങ്ങൾ ഇതിനകം സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാണ്.ദുബായിൽ വച്ചാണ് മാധവൻ മമ്മൂട്ടിയെ സന്ദർശിച്ചത്.മമ്മൂട്ടിക്കും മാധവനും പ്രജേഷ് സെന്നിനും ഒപ്പം നിർമാതാക്കളായ ആന്റോ ജോസഫും വിജയ് മൂലനും കൂടിക്കാഴ്ചയിൽ ഉണ്ടായിരുന്നു. ദുബായ് എക്‌സ്‌പോയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു മമ്മൂട്ടി.സംവിധായകൻ പ്രജേഷ് സെൻ അടക്കമുള്ളവർ മമ്മൂട്ടിയും മാധവനും ഒരുമിച്ചുള്ള ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവച്ചു.

മാധവൻ ആദ്യമായി സംവിധായകനാവുന്ന റോക്കട്രി ദ നമ്പി ഇഫക്ട് എന്ന സിനിമയിൽ സഹ സംവിധായകനാണ് പ്രജേഷ് സെൻ. ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ നമ്പി നാരായണനായി മാധവൻ സ്ക്രീനിലെത്തുന്നു.ഈ ചിത്രത്തിൽ മമ്മൂട്ടിയും എത്തുന്നുണ്ടോ എന്നും പ്രേക്ഷകർ ചോദിക്കുന്നു.പുതിയ സിനിമ ഒരുങ്ങുന്നുണ്ടോ എന്നാണ് ആരാധകർ ചോദിക്കുന്നത്.

ഭീഷ്മ പർവ്വമാണ് മമ്മൂട്ടിയുടേതായി റിലീസ് കാത്തിരിക്കുന്ന ചിത്രം. പ്രഖ്യാപന സമയം മുതൽ ശ്രദ്ധനേടിയ ചിത്രം സംവിധാനം ചെയ്യുന്നത് അമൽ നീരദാണ്. ഫെബ്രുവരി 24ന് ഭീഷ്മപർവ്വം റിലീസ് ചെയ്യുമെന്ന് നേരത്തെ അറിയിച്ചിരുന്നു.

Scroll to Top