തിയറ്ററിൽ സ്ത്രീ വേഷത്തിലെത്തി ഞെട്ടിച്ച് സംവിധായകൻ രാജസേനൻ; വിഡിയോ

സ്ത്രീവേഷത്തിൽ തിയറ്ററുകളിലെത്തി സംവിധായകൻ രാജസേനൻ.രാജസേനൻ തന്നെ സംവിധാനം ചെയ്ത ‘ഞാനും പിന്നൊരു ഞാനും’ എന്ന സിനിമയുടെ റിലീസ് ദിവസമാണ് സ്ത്രീവേഷത്തിൽ എത്തിയത്.കൊച്ചിയിലെ തിയറ്ററിലെത്തിയാണ് താരം സഹപ്രവർത്തകരെയും സിനിമാ കാണാനെത്തിയവരെയും ഒരേപോലെ ഞെട്ടിച്ചത്.ഏഴു വർഷത്തെ ഇടവേളയ്ക്കു ശേഷം രാജസേനൻ വീണ്ടും സംവിധായകൻ ആകുന്ന ചിത്രമാണിത്.ക്ലാപ്പിൻ മൂവി മേക്കേഴ്സ് പ്രൈവറ്റ് ലിമിറ്റഡാണ് ചിത്രം നിർമിക്കുന്നത്.

ഇന്ദ്രൻസ്, സുധീർ കരമന, ജോയ് മാത്യു, മീര നായർ, ആരതി നായർ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു.ചിത്രത്തിന്റെ തിരക്കഥയും രാജസേനന്റെതാണ്.ഛായാഗ്രഹണം സാംലാൽ പി. തോമസ്, എഡിറ്റർ വി സാജൻ,സ്ക്രിപ്റ്റ് അസിസ്റ്റന്റ് പാർവതി നായർ, ചീഫ് അസോഷ്യേറ്റ് ഡയറക്ടർ പ്രസാദ് യാദവ്, മേക്കപ്പ് സജി കാട്ടാക്കട, ആർട്ട് സാബു റാം.

കോസ്റ്റ്യൂം ഇന്ദ്രൻസ് ജയൻ, കൊറിയോഗ്രാഫി ജയൻ ഭരതക്ഷേത്ര,പ്രൊഡക്ഷൻ കൺട്രോളർ എസ് എൽ പ്രദീപ്, സ്റ്റിൽസ് കാഞ്ചൻ ടി ആർ, പിആർഓ മഞ്ജു ഗോപിനാഥ്, ഡിസൈൻസ് ഐഡന്റ് ടൈറ്റിൽ ലാബ്.

Scroll to Top