എസ്.ജി 250 ക്ക് അപ്രതീക്ഷ സ്നേഹ സമ്മാനവുമായി സഞ്ജുവും ടീമും; നന്ദി പറഞ്ഞ് സുരേഷ് ഗോപി !!

ഓടയിൽ നിന്ന് എന്ന ചലച്ചിത്രത്തിലൂടെ 5 വയസ്സുള്ളപ്പോൾ ബാലതാരമായാണ്‌ സുരേഷ് ഗോപി വെള്ളിത്തിരയിലേയ്ക്ക് പ്രവേശിക്കുന്നത്. മോഹൻലാൽ നായകനായ രാജാവിൻറെ മകൻ എന്ന സിനിമയിൽ വില്ലനായി വന്ന സുരേഷ് ഗോപി ജനശ്രദ്ധ നേടി. പിന്നീട് ചെറിയതും വലിയതുമായ നിരവധി വേഷങ്ങൾ അദ്ദേഹത്തെ തേടി എത്തി.തമിഴിലും അദ്ദേഹം തന്റെ സാന്നിദ്ധ്യം അറിയിച്ചിട്ടുണ്ട്.ആദ്യകാല അഭിനേത്രി പരേതയായ ആറന്മുള പൊന്നമ്മയുടെ പേരമകളും ഗായികയുമായ രാധികയാണ് ഭാര്യ. മൂത്ത മകൾ ലക്ഷ്മി ഒന്നര വയസ്സുള്ളപ്പോൾ അപകടത്തിൽ മരിച്ചു. ഗോകുൽ, ഭാഗ്യ, ഭാവ്നി, മാധവ് എന്നിവരാണ് മറ്റു മക്കൾ.

സിനിമാ ജീവിതത്തില്‍ 250 ചിത്രങ്ങള്‍ പിന്നിട്ടിരിക്കുകയാണ് സുരേഷ് ഗോപി.ടോമിച്ചന്‍ മുളകുപാടം നിര്‍മ്മിക്കുന്ന ഒറ്റക്കൊമ്പൻ ആണ് സുരേഷ് ഗോപിയുടെ 250ാം ചിത്രമായി അണിയറയില്‍ ഒരുങ്ങുന്നത്.ഇപ്പോഴിതാ മലയാളത്തിന്റെ പ്രിയ താരം സുരേഷ് ഗോപിയേയും ഞെട്ടിച്ചിരിക്കുകയാണ് രാജസ്ഥാൻ റോയൽസ്.ഐപിഎൽ കിരീടം നേടാനായില്ലെങ്കിലും എല്ലാവര്ക്കും പ്രിയപ്പെട്ടതാണ് രാജസ്ഥാൻ റോയൽസ്.സിനിമാ ജീവിതത്തിൽ 250 ചിത്രങ്ങൾ പിന്നിട്ട സുരേഷ് ഗോപിയോടുള്ള ആദര സൂചകമായി 250–ാം നമ്പർ രാജസ്ഥാൻ റോയൽസ് ജഴ്സിയാണു ക്ലബ് അധികൃതർ സുരേഷ് ഗോപിക്ക് അയച്ചു നൽകിയത്.അപ്രതീക്ഷിതമായി ഒരു സ്നേഹോപഹാരം എത്തിച്ചു നൽകിയാണു സുരേഷ് ഗോപിയുടെ മനസ്സു രാജസ്ഥാൻ റോയൽസ് ടീം കവർന്നത്.നമ്പറിനു താഴെ സുരേഷ് ഗോപിയുടെ ചുരുക്കപ്പേരായ എസ്.ജി എന്നീ 2 അക്ഷരങ്ങളുമുണ്ട്.

ജഴ്സ് ലഭിച്ചതിനുള്ള നന്ദി സൂചിപ്പിച്ചുള്ള സുരേഷ് ഗോപിയുടെ ട്വീറ്റ് ഇങ്ങനെ, ‘ഐപിഎല്ലിലെ ഉജ്വല പ്രകടനത്തിന് നമ്മുടെ സ്വന്തം സഞ്ജു സാംസണും രാജസ്ഥാൻ റോയൽസ് ടീമിനും അഭിവാദ്യങ്ങൾ. ഗംഭീരമായി. ടീം ജഴ്സ് ലഭിച്ചതിൽ അതിയായ സന്തോഷമുണ്ട്. ഇത് എനിക്ക് അയച്ചു നൽകിയതിൽ രാജസ്ഥാൻ റോയൽസ് കുടുംബത്തിലെ എല്ലാവരോടും കടപ്പെട്ടിരിക്കുന്നു. ഇനി മുന്നോട്ടുള്ള എല്ലാ സംരംഭങ്ങളിലും ടീമിന് എല്ലാ ഭാവുകങ്ങളും നേരുന്നു.സുരേഷ് ഗോപിയുടെ ട്വീറ്റ് രാജസ്ഥാൻ റോയൽസ് ആരാധകരും ഏറ്റെടുത്തിട്ടുണ്ട്.

Scroll to Top