നിങ്ങൾ yes പറഞ്ഞാൽ ഒന്നും സംഭവിക്കില്ല, no പറഞ്ഞാൽ അത് ചരിത്രമായേക്കാം : വൈറലായി ഫോട്ടോഷൂട്ട്.

സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് അരുൺ രാജ് ആർ നായരുടെ ഫോട്ടോഗ്രാഫികൾ ആണ്. സമൂഹത്തിൽ നടക്കുന്ന പ്രശ്നങ്ങളെ ചൂണ്ടികാട്ടുകയാണ് ഫോട്ടോകളിൽ. ഫേസ്ബുക് കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ,നിങ്ങൾ YES പറഞ്ഞാൽ ഇവിടെ ഒന്നും സംഭവിക്കില്ല… ഏതൊരു ദിവസത്തെപ്പോലെ ഈ ദിവസവും കടന്നുപോകും. പക്ഷേ നിങ്ങളുടെ ഒരൊറ്റ NO ചരിത്രമാകും നാളെ ഒരുപാടു പെൺകുട്ടികൾക്ക് NO പറയാൻ ധൈ ര്യം പകരുന്ന ചരിത്രം അവളെ വെറുമൊരു പെണ്ണായി മാത്രമേ നിങ്ങൾ കണ്ടിട്ടുള്ളു..

കരയാനും ചിരിക്കാനും മാത്രമറിയുന്നൊരു പെൺ കോലം. എന്നാൽ അവൾക്കുള്ളിലും ഒരു കടലിരമ്പുന്നുണ്ട്, പ്രതിരോധത്തിന്റെ, പോരാട്ടത്തിന്റെ നിലനിൽപ്പിന്റെ ആഴക്കടൽ. അവളുടെ കണ്ണുനീർ തുള്ളികൾ നിസ്സഹായതയുടെ അണപൊട്ടലെന്നു കരുതിയെങ്കിൽ, അവളുടെ മൗനം നിന്റെ ആ യുധ മൂർ ച്ചയുടെ മുന്നിലെ അടിയറവെന്നു കരുതിയെങ്കിൽ നിനക്ക് തെറ്റി.

പ്രോലോഭനത്തിന്റെ മോഹനസ്വർഗ്ഗവുമേന്തി നീ നടന്നടുത്തത് ഏതൊരു വേ ട്ടക്കാരനെയും വെല്ലുന്ന, പിന്നിലെക്കാഞ്ഞതിനും ഇരട്ടിവേഗത്തിൽ മുന്നിലെക്കിരമ്പിയടുക്കുന്ന പെൺപുലിയുടെ മുന്നിലെന്നറിയുക. അവസരങ്ങളെന്ന കീറിമു ഷിഞ്ഞ ആ വലയുമായി ഇരുട്ടിൻ മറവിൽ ഇനിയും ആ കാട്ടിലേക്ക് നീ ചെന്നാൽ, പ്രതി രോധത്തിനായ് നാm യായും ന രിയായും നരനാ യാട്ടിനിറങ്ങും അവൾ.

PHOTOS

Scroll to Top