ടീസർ ലോഞ്ചിൽ മിനി ഫ്രോക്കിൽ തിളങ്ങി രജിഷ വിജയൻ; വിഡിയോ

അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് രജീഷ വിജയൻ.അനുരാഗ കരിക്കിൻ വെള്ളം എന്ന സിനിമയിലൂടെയാണ് താരം അഭിനയ മേഖലയിലേക്ക് കടന്നു വന്നത്.അഭിനയിച്ച ആദ്യ സിനിമയിലൂടെ തന്നെ മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് നേടിയെടുക്കാൻ താരത്തിനെ മികച്ച അഭിനയത്തിന് സാധിച്ചു.തമിഴിലും മികച്ച നടിയായി താരം മാറിയിട്ടുണ്ട്.

ഫ്രീഡം ഫൈറ്റ്, കീടം, മലയൻകുഞ്ഞ്, രാമറാവു ഓൺ ഡ്യൂട്ടി എന്നിവർ ഈയടുത്ത് റിലീസായി മികച്ച അഭിപ്രായങ്ങൾ നേടിയ സിനിമകളാണ്.ഇപ്പോഴിതാ താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.ടൊവിനോ തോമസ് നായകനായുന്ന അജയന്റെ രണ്ടാം മോഷണം (എആർഎം) സിനിമയുടെ ടീസർ ലോഞ്ചിൽ എത്തിയതാണ് താരം.മിനി ഫ്രോക്കിൽ അതീവ സുന്ദരിയായാണ് താരം.

നീട്ടി വളർത്തിയ മുടിയുമായി കുട്ടികളെ പോലെ സുന്ദരിയായ താരത്തിന്റെ വിഡിയോ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.കൊച്ചി ലുലു മാളിലെ പിവിആറിൽ വച്ചായിരുന്നു സിനിമയുടെ ടീസർ ലോഞ്ച്.‘മധുര മനോഹര മോഹം’ എന്ന സിനിമയാണ് രജിഷയുടെ ഏറ്റവും പുതിയ റിലീസ്.

Scroll to Top