‘അച്ഛാ…’ അച്ഛന്റെ ഓര്‍മ്മയില്‍ പൊട്ടിക്കരഞ്ഞ് അമൃത സുരേഷ്; വിഡിയോ

പ്രേക്ഷരുടെ പ്രിയ ഗായികയാണ് അമൃത സുരേഷ്. ഐഡിയ സ്റ്റാർ സിംഗർ റിയാലിറ്റി ഷോയിലൂടെയെത്തി പിന്നണി ഗാനരംഗത്തേക്ക് ഉയർന്ന അമൃത ഒരു വ്‌ളോഗർ കൂടിയാണ്.സ്റ്റാർ സിംഗറിൽ സ്പെഷ്യൽ ഗസ്റ്റായി എത്തിയ ബാല തന്റെ ജീവിതത്തിലേക്ക് വന്നതും, നാടറിയുന്ന ഗായികയായി അമൃത വളർന്നതും ഇതേ റിയാലിറ്റി ഷോയിലൂടെ ആയിരുന്നു. ഇപ്പോൾ സംഗീത രംഗത്തും ഫാഷൻ രംഗത്തും വ്ളോഗിങ്ങിലും താരം സജീവമാണ്.കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു താരത്തിന്റ അച്ഛന്റെ വിയോഗം.

അച്ഛൻ സുരേഷിന്റെ അനുസ്മരണ യോഗത്തില്‍ പാട്ട് പാടവെ വേദിയിൽ പൊട്ടിക്കരഞ്ഞ് അമൃത സുരേഷ്. ‘അച്ഛാ’ എന്ന അടിക്കുറിപ്പോടെയാണ് അമൃത വിഡിയോ പങ്കുവെച്ചത്.ആലാപനം പൂർത്തിയാക്കാതെ കണ്ണീർ തുടച്ച് മൈക്ക് കൈമാറുകയും ചെയ്തു. ഗായിക വാണി ജയറാമിന്റെ ‘ബോലേ രേ പപ്പീ ഹരാ’ എന്ന സൂപ്പർഹിറ്റ് ഗാനമാണ് അമൃത ആലപിച്ചത്.സ്ട്രോക്കിനെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കവെ ഏപ്രിൽ 18നാണ് പി.ആർ.സുരേഷ് അ ന്തരിച്ചത്.

അമൃത തന്നെയാണ് പിതാവിന്റെ വിയോഗ വിവരം സമൂഹമാധ്യമത്തിലൂടെ അറിയിച്ചു. കുടുംബചിത്രത്തിനൊപ്പം ഞങ്ങളുടെ പൊന്നച്ചൻ ഇനി ഭഗവാന്റെ കൂടെ, എന്ന ക്യാപ്ഷൻ നൽകി പോസ്റ്റ്‌ ചെയ്തു.ഓടക്കുഴൽ കലാകാരനായിരുന്നു സുരേഷ്.മലയാള ചലച്ചിത്ര സംവിധായകനും നിര്‍മ്മാതാവുമാണ് പി ആര്‍ സുരേഷ്. 2018ല്‍ നിമിഷം എന്ന ചിത്രം സംവിധാനം ചെയ്തു. റിയാസ് ഖാന്‍, സാദിഖ്, ജി.കെ പിള്ള,അഖില്‍ നായര്‍ എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. ചിത്രത്തിന്റെ നിര്‍മ്മാതാവു കൂടിയാണ് സുരേഷ്.

Scroll to Top