‘വേണ്ടാ…വേണ്ടാന്നു വിചാരിച്ചതാ’; രമേശ് പിഷാരടിയുടെ ഫോട്ടോയ്ക്ക് തകർപ്പൻ മറുപടിയുമായി ആരാധകർ !!

ടെലിവിഷന്‍ പരിപാടികളിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനായ താരമാണ് രമേഷ് പിഷാരടി. ബ്ലഫ് മാസ്റ്റേഴ്‌സ്, ബഡായി ബംഗ്ലാവ് പോലുളള പരിപാടികളിലൂടെയാണ് നടന്‍ ജനപ്രിയ താരമായത്. ടിവി ഷോകളില്‍ തിളങ്ങിയ ശേഷമാണ് നടന്‍ സിനിമകളിലും സജീവമായത്. പഞ്ചവര്‍ണ്ണതത്ത, ഗാനഗന്ധര്‍വ്വന്‍ തുടങ്ങിയ രണ്ട് ചിത്രങ്ങള്‍ സംവിധാനം ചെയ്തും താരം എത്തിയിരുന്നു. അതേസമയം സിനിമാത്തിരക്കുകള്‍ക്കിടെയിലും സോഷ്യല്‍ മീഡിയയിലും ആക്ടീവാകാറുളള താരമാണ് പിഷാരടി. നടന്റെതായി വരാറുളള മിക്ക പോസ്റ്റുകളും നിമിഷനേരംകൊണ്ടാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലാകാറുളളത്.

ലോക്ഡൗൺ സമയത്തും കുടുംബത്തോടൊപ്പമുള്ള ചിത്രം പങ്കുവെച്ചിരുന്നുകരിയറിന്റെ തുടക്കത്തില്‍ ധര്‍മ്മജനൊപ്പം പരിപാടികള്‍ അവതരിപ്പിച്ചുകൊണ്ടായിരുന്നു രമേഷ് പിഷാരടി ശ്രദ്ധേയനായത്. തുടര്‍ന്ന് ഇരുവരും സിനിമകളിലും തിളങ്ങുകയായിരുന്നു. ഇരുവരും ഒരുമിച്ചെത്തിയ പരിപാടികള്‍ക്കെല്ലാം മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചിരുന്നത്. പൊട്ടിച്ചിരിപ്പിക്കുന്ന നര്‍മ്മ മുഹൂര്‍ത്തങ്ങളുമായിട്ടാണ് ധര്‍മ്മജനും പിഷാരടിയും എത്താറുളളത്.

ഇപ്പോഴിതാ വൈറൽ ആകുന്നത് രമേഷ് പിഷാരടിയുടെ പോസ്റ്റാണ്.ഇപ്പോഴിതാ, വിദേശ യാത്രയ്ക്കിടെ പകർത്തിയ തന്റെ ചില ‘കലിപ്പ്’ ചിത്രങ്ങളാണ് താരം പോസ്റ്റ് ചെയ്തിരിക്കുന്നത്. ബ്രിട്ടീഷ് ഹെവി വെയ്റ്റ് ചാമ്പ്യനായ ആന്തണി ജോഷ്വായുടെ മെഴുകു പ്രതിമയ്ക്കൊപ്പം നിൽക്കുന്ന ചിത്രങ്ങളാണിത്. ‘വേണ്ടാ…വേണ്ടാന്നു വിചാരിച്ചതാ…’ എന്ന കുറിപ്പോടെയാണ് താരം ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്.ലണ്ടനിലെ മാഡം തുസാഡ്‌സ് വാക്സ് മ്യൂസിയത്തിൽ നിന്നുള്ളതാണ് ചിത്രങ്ങൾ.

Scroll to Top