മെഡിക്കൽ സയൻസിൽ ഇല്ലാത്ത അത്ഭുതം നടന്നു; ഞാൻ മരിച്ചുവെന്ന് പ്രചരിപ്പിച്ചു പല പ്ലാനുകളും ചെയ്തു : ബാല

പ്രശസ്ത തെന്നിന്ത്യന്‍ ചലച്ചിത്ര നടനാണ്‌ ബാല. ‘അൻപ്’ എന്ന തമിഴ് ചിത്രത്തിലൂടെയാണ് തന്റെ സിനിമാ ജീവിതം ആരംഭിക്കുന്നത്. കളഭം ആണ് ആദ്യ മലയാള ചിത്രം. മമ്മൂട്ടിയോടൊപ്പം ‘ബിഗ്‌ ബി’ എന്ന ചിത്രത്തിലെ അഭിനയം ശ്രദ്ധിക്കപ്പെട്ടു.തുടര്‍ന്ന് പുതിയ മുഖം, അലക്സാണ്ടർ ദി ഗ്രേറ്റ്‌, ഹീറോ, വീരം നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു.2010 ഓഗസ്റ്റ് 27-ന് അദ്ദേഹം ഐഡിയ സ്റ്റാർ സിംഗർ-ഫെയിം മലയാളി ഗായിക അമൃത സുരേഷിനെ വിവാഹം കഴിച്ചു.അവർക്ക് സെപ്തംബർ 2012-ൽ ജനിച്ച അവന്തിക എന്ന ഒരു മകളുണ്ട്. മൂന്നുവർഷം വേറിട്ട് താമസിച്ച ശേഷം 2019 ൽ ദമ്പതികൾ വിവാഹമോചനം നേടി.താരത്തിന്റെ വിവാഹമോചനത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചും ഒക്കെ നിരവധി വാർത്തകൾ സോഷ്യൽ മീഡിയയിൽ എത്തിയിരുന്നു.

എലിസമ്പത്തും ആയി വളരെ സന്തോഷത്തിലാണ് ഇവർ മുന്നോട്ട് പോകുന്നത്. എലിസമ്പത്തും തന്റെ വിശേഷങ്ങൾ എല്ലാം തന്നെ യൂട്യൂബ് വീഡിയോകളിലൂടെ എത്തിക്കാറുണ്ട്.കരള്‍രോഗം ബാധിച്ച ബാലയ്ക്ക് കൊച്ചി അമൃത ആശുപത്രിയിലാണ് കരൾമാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയത്. ആദ്യം ഗുരുതരാവസ്ഥയിലായിരുന്നെങ്കിലും പിന്നീട് അതിവേഗം ജീവിതത്തിലേക്കു തിരികെയെത്തുകയായിരുന്നു. കരൾമാറ്റ ശസ്ത്രക്രിയയ്ക്ക് ശേഷം പൂർണ ആരോഗ്യവാനായി ജീവിതത്തിലേക്ക് തിരിച്ചു വരുന്ന താരം, തന്റെ രോഗകാലത്തെക്കുറിച്ച് വെറൈറ്റി മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിച്ചതിങ്ങനെ ;തന്റെ കാര്യത്തില്‍ മെഡിക്കല്‍ സയന്‍സില്‍ ഇല്ലാത്ത അത്ഭുതം നടന്നുവെന്ന് വിശ്വസിക്കുന്നതായി ബാല.

അസുഖത്തെക്കുറിച്ച് നേരത്തെ അറിയാമായിരുന്നു. ഇത് പുതിയ ജീവിതമല്ലെ എന്നാണ് മടങ്ങിവരവിന് ശേഷം പലരും ചോദിച്ചു. അങ്ങനെയല്ല, എല്ലാം പഴയത് തന്നെയാണ്. ജീവിതത്തോടുള്ള ചിന്തഗതിയാണ് മാറിയത്. മരണത്തില്‍ നിന്നു തിരിച്ചുവന്ന ഒരാള്‍ക്ക് മാത്രമേ അത് മനസിലാകൂ. അസുഖത്തെക്കുറിച്ചുള്ള പഴയകാര്യങ്ങള്‍ വീണ്ടും പറയാന്‍ ആഗ്രഹിക്കുന്നില്ലെന്നും ബാല പറഞ്ഞു.

പൂര്‍ണ്ണമായും പരാലിസിസ് അവസ്ഥയില്‍‌ ആയിരുന്നു. ഇനി രക്ഷയില്ലെന്ന അവസ്ഥയില്‍‌ അമ്മയെ കാര്യങ്ങള്‍ അറിയിച്ചു. എന്നാല്‍ അവസാന അരമണിക്കൂറിൽ എന്തോ ഒരു അത്ഭുതം നടന്നു. പെട്ടെന്ന് സുഖപ്പെടാന്‍‌ തുടങ്ങി. എല്ലാം ദൈവത്തിന്റെ അനുഗ്രഹം. താൻ മരിച്ചെന്ന് ചിലർ പ്രചരിപ്പിച്ചു. അതിന് അനുസരിച്ച് പ്ലാന്‍ ഇട്ടു. എന്റെ കാർ വരെ അടിച്ചു കൊണ്ടു പോകാൻ അവർ ശ്രമം നടത്തിയെന്നും ബാല പറയുന്നു.

Scroll to Top