ഞങ്ങൾ മെയ്ഡ് ഫോർ ഈച്ച് അദർ അല്ല, മഹാലഷ്മിയ്ക്ക് ഒപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് രവീന്ദർ.

തമിഴ് ചലച്ചിത്ര നിര്‍മാതാവ് രവീന്ദര്‍ ചന്ദ്രശേഖരനും നടിയും അവതാരകയുമായ മഹാലക്ഷ്മിയും വിവാഹിതരായ വാർത്ത എല്ലാവരും സന്തോഷത്തോടെയാണ് സ്വീകരിച്ചത്.തിരുപ്പതിയില്‍വെച്ച് നടന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കള്‍ മാത്രമാണ് പങ്കെടുത്തത്.ഇരുവരുടേതും പ്രണയവിവാഹമാണ്.രവീന്ദർ നിർമിക്കുന്ന വിടിയും വരൈ കാത്തിര് എന്ന ചിത്രത്തിൽ മഹാലക്ഷ്മിയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.ഈ സിനിമയുടെ സെറ്റിൽ വച്ചാണ് ഇരുവരും പ്രണയത്തിലാകുന്നത്.

ഇരുവരുടേയും രണ്ടാം വിവാഹമാണിത്.തമിഴിലെ പ്രശസ്ത നിര്‍മാണ കമ്പനിയായ ലിബ്ര പ്രൊഡക്ഷന്റെ ഉടമസ്ഥനാണ് രവീന്ദര്‍. സുട്ട കഥൈ, നട്‌പെന്നാ എന്നാന്നു തെരിയുമോ, നളനും നന്ദിനിയും തുടങ്ങിയ ചിത്രങ്ങളുടെ നിര്‍മാതാവാണ്.വാണി റാണി, ഓഫീസ്, ചെല്ലമേ, ഉതിരിപ്പൂക്കള്‍ തുടങ്ങിയവയാണ് മഹാലക്ഷ്മി അഭിനയിച്ച പരമ്പരകള്‍.അവതാരകയായി ശ്രദ്ധേയയായ മഹാലക്ഷ്മി തമിഴ് സീരിയലുകളിലൂടെയാണ് പ്രേക്ഷരുടെ ഹൃദയത്തില്‍ ഇടം നേടിയത്.

ഇപ്പോഴിതാ വൈറൽ ആകുന്നത് രവീന്ദർ പങ്കുവെച്ച പോസ്റ്റ്‌ ആണ്.ഭാര്യക്ക് ഒപ്പമുള്ള പുതിയ ഫോട്ടോസ് പങ്കുവെച്ചു ആണ് ഇദ്ദേഹം കുറിച്ചത്. കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ,ഞങ്ങൾ മൈഡ് ഫോർ ഈച്ച് അദർ അല്ല, മാഡ് ഫോർ ഈച്ച് അദറാണ്.നിരവധി പേരാണ് ഫോട്ടോയ്ക്ക് ലൈക്കും കമ്മെന്റും ആയി എത്തിയത്.

Scroll to Top