‘എന്തൊക്കെ സംഭവിച്ചാലും ഞാൻ നിന്നെ സ്നേഹിക്കുന്നുവെന്ന് അദ്ദേഹം പറയുമ്പോൾ..’- നവീനൊപ്പമുള്ള ചിത്രം പങ്കുവെച്ച് ഭാവന !!

മലയാളികളുടെ മനസിൽ ഒരു പ്രത്യേക ഇടം നേടിയ നടിയാണ് ഭാവന. വിവാഹത്തോടെ മലയാള സിനിമയിൽ നിന്ന് കുറച്ച് കാലം നിൽക്കേണ്ടി വന്നെങ്കിലും ഇപ്പോൾ വീണ്ടും മലയാളത്തിലേക്ക് തിരിച്ചുവരികയാണ് താരം. മലയാള സിനിമയിൽ നിന്ന് വിട്ടുനിന്നെങ്കിലും ആരാധക സ്നേഹത്തിന് ഒട്ടും കുറവുണ്ടായിട്ടില്ല.സം‌വിധായകൻ കമലിൻറെ നമ്മൾ എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ടാണ്‌ ചലച്ചിത്ര രംഗത്ത് തുടക്കംകുറിച്ചത്. ശേഷം നിരവധി സിനിമകളിൽ സഹനടിയായും നായികയായുമൊക്കെ അഭിനയിക്കുകയുണ്ടായി. ഒരു പതിറ്റാണ്ടിലേറെയായി അഭിനയരംഗത്തുള്ള ഭാവന, അറുപതിലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.കന്നഡ സിനിമ നിർമ്മാതാവായ നവീനും ഭാവനയുമായുള്ള വിവാഹം 2018 ജനുവരി 23 നു നടന്നു.2003ൽ വിജയമായിരുന്ന CID മൂസ, ക്രോണിക് ബാച്ചലർ” എന്നീ ചിത്രങ്ങളിലും ഭാവന അഭിനയിച്ചു.

തമിഴിലും തെലുങ്കിലും കന്നഡയിലും അഭിനയിച്ച് തെന്നിന്ത്യയിൽ ഒട്ടാകെ ഒരുപാട് ആരാധകരെയും ഭാവന സ്വന്തമാക്കിയിട്ടുണ്ട്. “ന്റിക്കാക്കക്കൊരു പ്രേമണ്ടാർന്ന്” എന്ന സിനിമയിലൂടെയാണ് ഭാവന മലയാളത്തിലേക്ക് വീണ്ടും വരുന്നത്.ഷറഫുദ്ദീനാണ് ഈ ചിത്രത്തില്‍ നായകനായി എത്തുന്നത്.സോഷ്യൽ മീഡിയയിൽ സജീവമായ താരമാണ് ഭാവന.തന്റെ വിശേഷങ്ങൾ എല്ലാം തന്നെ പങ്കുവെക്കാറുണ്ട്. ഇടയ്ക്ക് ഫോട്ടോഷൂട്ടുകളുമായും എത്താറുണ്ട്.താരം ഗോൾഡൻ വിസ സ്വീകരിക്കാനെത്തിയ വിശേഷങ്ങളും ശ്രദ്ധ നേടിയിരുന്നു. താരത്തിന്റെ വസ്ത്രധാരണവും ശ്രദ്ധ നേടുന്നുണ്ട്.ഒരു പ്രത്യേക രീതിയിലുള്ള കഫ്തീൻ ആയിരുന്നു ഇട്ടിരുന്നത്. എന്നാൽ അതിനോടൊപ്പം തന്നെ ഭാവന അണിഞ്ഞിരുന്ന ശരീരത്തിന്റെ നിറമുള്ള ഉടുപ്പ് പെട്ടെന്ന് നോക്കുമ്പോൾ വസ്ത്രമില്ലാത്ത പോലെയാണ് തോന്നുക.

ഇത് കണ്ടിട്ട് വലിയൊരുപറ്റം ആളുകൾ ഇപ്പോൾ വസ്ത്രം മോശമാണ് എന്നാണ് പറയുന്നത്. ഭാവന ഇങ്ങനെ വരുമോ എന്ന് പലർക്കും മനസ്സിലാകുന്നില്ല. വളരെ മോശം ആയിരിക്കുന്നു. താരത്തിൽ നിന്ന് ഇത് പ്രതീക്ഷിച്ചിരുന്നില്ല എന്നതാണ് കൂടുതൽ ആളുകളും പറയുന്നത്. അതുകൊണ്ട് തന്നെ വളരെയധികം വിമർശന കമന്റുകൾ ആണ് താരത്തിന് ഏൽക്കേണ്ടതായി വന്നത്. പരിഹാസം കൂടിയതോടെ ഭാവന തന്നെ പ്രതികരിച്ച് എത്തിയിരുന്നു.ഇപ്പോഴിത ഭർത്താവ് നവീനെ കുറിച്ച് ഭാവന പങ്കുവെച്ച സോഷ്യൽമീഡിയ കുറിപ്പാണ് വൈറലാകുന്നത്.’ഞാൻ നിന്നെ സ്നേഹിക്കുന്നു… നീ ആരാണെന്ന് എനിക്കറിയാം. നീ ആരാണെന്ന് നിന്റെ സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും അറിയാം. അത് പോരേ…?. അപ്പോൾ ഞാൻ അദ്ദേഹത്തോട് പറഞ്ഞു… അതെ… എനിക്ക് വേണ്ടതും അതാണെന്ന്…’; നവീനൊപ്പമുള്ള ചിത്രം പങ്കുവെച്ച് ഭാവന കുറിച്ചു.നിരവധി ആരാധകർ കമന്റുമായി എത്തി.

Scroll to Top