100 കോടി മുതൽമുടക്ക്, കൊച്ചി വരെ നടൻ മോഹൻലാൽ ഉണ്ടായിരുന്നു, രവി പിള്ളയുടെ ഹെലികോപ്റ്റർ.

100 കോടിയോളം രൂപ മുടക്കിൽ കഴിഞ്ഞ ദിവസം ഇന്ത്യയിൽ ആദ്യമായി വ്യവസായി രവി പിള്ള എച്ച് –145 ഡി 3 എയർ ബസ് വാങ്ങി. ഇന്നലെ വൈകിട്ട് മൂന്നിനാണ് അരിയന്നൂർ ശ്രീകൃഷ്ണ കോളജിലെ ഹെലിപാഡിൽ ലാൻഡ് ചെയ്തത്.കൊല്ലത്തുനിന്ന് ഗുരുവായൂർക്ക് പുറപ്പെട്ട എയർബസിൽ കൊച്ചി വരെ നടൻ മോഹൻലാലും ഉണ്ടായിരുന്നു. തന്റെ പുതിയ ഹെലികോപ്റ്റർ പൂജയ്ക്കായി ഗുരുവാരൂർ എത്തിയത്.ഹെലികോപ്റ്റർ ശ്രീകൃഷ്ണ കോളേജ് ഗ്രൗണ്ടിലെ ഹെലിപാടിലാണ് ഇറക്കിയത്.ക്ഷേത്രത്തിന് അഭിമുഖമായി നിർത്തിയ ഹെലികോപ്റ്ററിനു മുന്നിൽ നിലവിളക്കുകൾ കൊളുത്തി നാക്കിലയിൽ പൂജാദ്രവ്യങ്ങളുമായി ക്ഷേത്രം ഓതിക്കനും മുൻ മേൽശാന്തിയുമായ പഴയം സുമേഷ് നമ്പൂതിരി പൂജ നിർവഹിച്ചു.

ആരതിയുഴിഞ്ഞ് മാല ചാർത്തി കളഭം തൊടീച്ച് വാഹനപൂജ പൂർത്തിയാക്കി.രവി പിള്ള, മകൻ ഗണേഷ് രവി പിള്ള, പൈലറ്റുമാരായ ക്യാപ്റ്റൻ സുനിൽ കണ്ണോത്ത്, ക്യാപ്റ്റൻ ജി.ജി.കുമാർ, ക്ഷേത്രം ഊരാളൻ മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, ജ്യോതിഷി പെരിങ്ങോട് ശങ്കരനാരായണൻ എന്നിവർ പങ്കെടുത്തു.ക്ഷേത്രദർശനത്തിനു ശേഷം രവി പിള്ളയും മകനും ഇന്നു രാവിലെ എയർബസിൽ കൊച്ചിയ്ക്കു മടങ്ങി. അതുവരെ എയർബസ് ശ്രീകൃഷ്ണ കോളജ് ഹെലിപാഡിൽ കനത്ത സുരക്ഷയിൽ പാർക്ക് ചെയ്തു.

Scroll to Top