പഞ്ചപാണ്ഡവരും പാഞ്ചാലിയും; വിവാദങ്ങള്‍ക്കിടെ വിനായകൻ പങ്കുവെച്ച പുതിയ പോസ്റ്റ്

ഒരു സ്ത്രീയുമായി ശാ രീരിക ബ ന്ധത്തിൽ ഏർപ്പെടണമെന്നു തോന്നിയാൽ അതു നേരിട്ടു ചോദിക്കുമെന്നും അതിനെയാണ് മീ ടൂ എന്ന് വിളിക്കുന്നതെങ്കിൽ താൻ അത് വീണ്ടും ചെയ്യുമെന്നും ‘ഒരുത്തീ’ എന്ന സിനിമയുടെ ഭാഗമായുള്ള വാർത്താ സമ്മേളനത്തിൽ നടൻ വിനായകൻ പറഞ്ഞത് കടുത്ത വി മർശനങ്ങൾക്കാണ് ഇടയാക്കിയിരിക്കുന്നത്.നിരവധി പേരാണ് വിനായകനെതിരെ പ്രതികരണവുമായി രംഗത്തെത്തിയത്.

വി വാദങ്ങള്‍ തുടരുന്നതിനിടെ പുതിയ പോസ്റ്റ് പങ്കുവച്ചിരിക്കുകയാണ് വിനായകൻ.പഞ്ചപാണ്ഡവര്‍ക്കൊപ്പം നിൽക്കുന്ന പാഞ്ചാലിയുടെ ചിത്രമാണ് വിനായകൻ പങ്കുവെച്ചത്. നടൻ സാധാരണ എപ്പോഴും പോസ്റ്റ് ചെയ്യാറുള്ളത് പോലെ ചിത്രത്തിനൊപ്പം ക്യാപ്ഷനുകളൊന്നും തന്നെ നൽകിയിട്ടില്ല. സ്ത്രീ വി രുദ്ധ പ രാമർശത്തിന് പിന്നാലെ വിനായകൻ പങ്കുവച്ച ആദ്യ പോസ്റ്റു കൂടിയാണിത്.

കഴിഞ്ഞ കുറേ വർഷങ്ങളായി മലയാള സിനിമയിലെ അവിഭാജ്യ ഘടകമാണ് വിനായകൻ . ആദ്യമൊക്കെ ചെറിയ വേഷങ്ങൾ ആയിരുന്നു ഇദ്ദേഹം ചെയ്തത്. കോമഡിക്ക് പ്രാധാന്യം നൽകുന്ന സിനിമകളിൽ ആയിരുന്നു ഇദ്ദേഹം അഭിനയിച്ചത്. പിന്നീട് കമ്മട്ടിപ്പാടം എന്ന സിനിമ മുതലാണ് ഇദ്ദേഹത്തിന് അഭിനയപ്രാധാന്യമുള്ള വേഷങ്ങൾ ലഭിച്ചു തുടങ്ങിയത്. ഇന്ന് മലയാളത്തിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ് വിനായകൻ.നവ്യ നായർ കേന്ദ്ര കഥാപാത്രമായി എത്തിയ ചിത്രത്തിൽ വിനായകൻ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുണ്ട് .പോലീസ് ഓഫീസർ ആയിട്ടാണ് വിനയകൻ സിനിമയിൽ അഭിനയിക്കുന്നത്.

Scroll to Top