കള്ള പനിയുമായി റബേക്ക ; വീഡിയോ പങ്കുവെച്ച് ശ്രീജിത്ത്!!!

ബിഗ് സ്ക്രീനിലും മിനി സ്ക്രീനിലും ഒരു പോലെ തിളങ്ങി നിൽക്കുന്ന താരമാണ് റബേക്കാ സന്തോഷ്. കസ്തൂരിമാനിലെ മികവുറ്റ അഭിനയമാണ് റെബേക്കയെ മിന്നും താരമാക്കിയത്. പക്വതയാർന്ന വേഷങ്ങളിലൂടെയാണ് അവർ കൂടുതലും ശ്രദ്ധിക്കപെട്ടതും. റെബേക്ക സന്തോഷ് വിവാഹിതയായ വിവരം സോഷ്യൽ മീഡിയ ഏറെ ആരവത്തോടെയാണ് ഏറ്റെടുത്തത്.സംവിധായകൻ ശ്രീജിത്ത് വിജയനാണ് റെബേക്കയുടെ ഭർത്താവ്.

ഏറെ നാളായി പ്രണയത്തിലായിരുന്നു ഇരുവരും.സോഷ്യൽ മീഡിയയിൽ നിരവധി ഫാൻസ് പേജുകളാണ് റബേക്കക്ക് ഉള്ളത്. കല്യാണ സമയത്ത് ഒരുപാട് സന്തോഷത്തോടെയാണ് റബേക്ക തന്റെ പ്രണയം പോലും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. സിനിമ സീരിയൽ രംഗത്തെ നിരവധി പേർ വിവാഹത്തിൽ പങ്കെടുത്തിരുന്നു. അതിന്റെ വീഡിയോകൾ എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു.

സോഷ്യൽ മീഡിയ വഴി വീട്ടിലെ വിശേഷങ്ങൾ എല്ലാം തന്നെ റബേക്കയും ഭർത്താവും പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ ഇതാ പുതിയൊരു വീഡിയോ പുറത്തു വന്നിരി ക്കുകയാണ്, പനി പിടിച്ചു കിടക്കുന്ന റബേക്കയ്ക്ക് കാപ്പി ഉണ്ടാക്കി കൊണ്ടുവന്ന് കൊടുക്കുന്ന ശ്രീജിത്തിനോട് കാപ്പി ചൂട് കൂടി പോയതുകൊണ്ട് ദേഷ്യപ്പെടുന്ന റബേക്കയാണ് വീഡിയോയിൽ കാണാൻ കഴിയുക. വളരെ രസകരമായ ഈ വീഡിയോയാണ് താരങ്ങൾ പങ്കുവെച്ചിരിക്കുന്നത്. കുഞ്ഞ് കുഞ്ഞ് കുറുമ്പു കാട്ടി പരസ്പരം പണി കൊടുത്തു കൊണ്ടുള്ള വീഡിയോ തന്നെയാണ് സാധാരണ രണ്ടുപേരും പങ്കുവയ്ക്കാറുള്ളത്. അതുപോലെതന്നെ ആണ് ഈ വീഡിയോയും പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്.

Scroll to Top