ചുവന്ന ഡ്രസ്സിൽ ക്രിസ്തുമസ് സ്‌പെഷ്യൽ ഡാൻസുമായി മുക്തയും കൺമണിയും ; വിഡിയോ !!!

ലാൽ ജോസ് സംവിധാനം ചെയ്ത് 2006-ൽ പുറത്തിറങ്ങിയ അച്ഛനുറങ്ങാത്ത വീട് എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്തെത്തിയത്. പിന്നീട് താമരഭരണി എന്ന തമിഴ് ചിത്രത്തിലഭിനയിച്ചു. ഗോൾ, നസ്രാണി, ഹെയ്‌ലസാ, കാഞ്ചീപുരത്തെ കല്യാണം എന്നിവയാണ് മറ്റ് മലയാളചലച്ചിത്രങ്ങൾ.കൂടത്തായി പരമ്പരയിലൂടെ അഭിനയത്തിൽ തിരിച്ചുവരവ് നടത്തിയ നടി ഇപ്പോൾ സോഷ്യൽ മീഡിയയിലും വളരെ സജീവമാണ്.ആ ഇടവേളക്ക് ശേഷം മികവുറ്റ കഥാപാത്രം, ഒരുപക്ഷെ ഒരു കരിയർ ബ്രെയ്ക്ക് തന്നെ ആയിരുന്നു മുക്തയ്ക്ക് കൂടത്തായി പരമ്പര സമ്മാനിച്ചത്.മാത്രവുമല്ല സിനിമയിൽ ലഭിക്കാഞ്ഞ ശക്തമായ ഒരു കഥാപാത്രത്തെയാണ് മുക്ത അവതരിപ്പിച്ചത്.

സോഷ്യൽ മീഡിയയിൽ സജീവമായ താരമാണ് മുക്ത. ഫോട്ടോകളും വിശേഷങ്ങളുമെല്ലാം തന്നെ വൈറൽ ആകാറുണ്ട്.താരത്തിന് ഒരു മകൾ ആണ് ഉള്ളത്. കിയാര എന്ന കണ്മണിയെയും ആരാധകർക്ക് ഏറെ പരിചിതമാണ്. അമ്മയും മകളും സ്റ്റാർ മാജിക്കിൽ വന്നതും പ്രേക്ഷകർ ഏറെ ഏറ്റെടുത്തിരുന്നു.കൺമണിയുടെ ഫോട്ടോയും വീഡിയോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറൽ ആണ്.

അത്തരത്തിൽ ഇരുവരും ചേർന്ന് ചെയ്ത ഒരു റീൽസാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് . ഇഫ് ഐ വാസ് യൂ എന്ന് തുടങ്ങുന്ന വൈറൽ റീൽ ആണ് കൺമണിയും മുക്തയും ചേർന്ന് ചെയ്തത്. ഇരു വരും ഒരു പോലെയുള്ള ചുവന്ന ഗൗൺ അണിഞ്ഞു കൊണ്ടാണ് വീഡിയോയ്ക്ക് പോസ് ചെയ്തത്. മുമ്പ് കൺമണിയുടെ മറ്റൊരു വീഡിയോ ഇത്പോലെ വൈറൽ ആയിട്ടുണ്ട്.

Scroll to Top