‘ഇത് ഞാൻ എന്റെ സ്വീകരണമുറിയിൽ ഫ്രെയിം ചെയ്ത് വെക്കും ’: താരരാജാക്കൻമാർക്കൊപ്പം ടൊവീനോ തോമസ്

കഴിഞ്ഞ ദിവസമായി താര സമ്പന്നമായി അമ്മയുടെ ജനറൽ ബോഡി മീറ്റിംഗ്. താരങ്ങളുടെ ഫോട്ടോയും വിഡിയോയുമൊക്കെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. മമ്മൂട്ടിക്കും മോഹൻലാലിനും ഒപ്പമുള്ള തന്റെ ചിത്രം പങ്കുവച്ച് മലയാളത്തിന്റെ യുവനായകൻ ടൊവീനോ തോമസ്. ‘എ മില്യൺ ഡോളർ മൊമന്റ ്’ എന്ന കുറിപ്പോടെയാണ് താരം ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.

‘മലയാളത്തിലെ യഥാർത്ഥ സൂപ്പർഹീറോകളായ മമ്മുക്കയ്ക്കും ലാലേട്ടനും ഒപ്പം. ഞാൻ ഇത് ഫ്രെയിം ചെയ്ത് എന്റെ സ്വീകരണമുറിയിൽ എന്നെന്നേക്കുമായി വെക്കാൻ പോകുന്നു’.– ചിത്രത്തിനൊപ്പം താരം കുറിച്ചിരിക്കുന്നു. ഒരു സ്വപ്നം സാക്ഷാത്കരിച്ചു എന്നും ടൊവിനോ ഫൊട്ടോയ്ക്ക് ഹാഷ്ടാഗ് നൽകിയിട്ടുണ്ട്. ‘മിന്നൽ മുരളി’യാണ് ടൊവിനോയുടെ ഇനി പുറത്തിറങ്ങാനുള്ള ചിത്രം.

യുവതാരനിരയില്‍ പ്രധാനികളിലൊരാളാണ് ടൊവിനോ തോമസ്. ചുരുങ്ങിയ കാലം കൊണ്ട് തന്നെ യുവതലമുറയുടെ ഹരമായി മാറുകയായിരുന്നു അദ്ദേഹം. സിനിമാജീവിതത്തെക്കുറിച്ച് മാത്രമല്ല വ്യക്തി ജീവിതത്തിലെ വിശേഷങ്ങള്‍ പങ്കുവെച്ചും താരമെത്താറുണ്ട്. വില്ലത്തരത്തിലൂടെ തുടങ്ങി നായകനിരയിലേക്ക് എത്തുകയായിരുന്നു അദ്ദേഹം.

Scroll to Top