രണ്ട് പേരും രണ്ട് മതസ്ഥർ, പലരും പല അഭിപ്രായം പറഞ്ഞു, തീരുമാനം രജിസ്റ്റർ മാരേജിലേക്ക് : റെയ്ജൻ രാജൻ.

ആത്മസഖി എന്ന ഒരൊറ്റ സീരിയലിലൂടെ സത്യ എന്ന പൊലീസ് കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ട് പെൺമനസുകളുടെ പ്രിയങ്കരനായി മാറിയ റെയ്ജൻ രാജൻ.പരമ്പരകളിൽ മാത്രമല്ല ഇടയ്ക്ക് സിനിമയിലും താരം വേഷമിട്ടിരുന്നു. ഏറെ ആരാധകരുള്ള താരത്തിന്റെ വിശേഷങ്ങൾ ചോദിച്ച് പലപ്പോഴും ആരാധകരെത്താറുണ്ട്. നിരവധി ഫാൻസ്‌ ആണ് താരത്തിന് ഉള്ളത്. യൂട്യൂബ് ചാനലിലൂടെ വീഡിയോകൾ പോസ്റ്റ്‌ ചെയ്യാറുണ്ട്. അതെല്ലാം തന്നെ വൈറൽ ആകാറുമുണ്ട്. കഴിഞ്ഞ ദിവസം ആണ് എന്റെ കല്യാണഷോപ്പിങ് എന്ന് പറഞ്ഞ് വീഡിയോ ഇട്ടത്.നേരത്തെ ആശാന്‍ എന്ന് പറഞ്ഞ് ഒരാളെ പരിചയപ്പെടുത്തിയല്ലോ, അപ്പോ അയാളെ ഞാൻ ജീവിതത്തിലേക്ക് കൊണ്ടുവരികയാണ്.

ഞങ്ങള്‍ വിവാഹിതരാവാന്‍ പോവുകയാണ്. ആദ്യ പരിപാടിയായ കോസ്റ്റ്യൂംസ് സെറ്റാക്കാൻ പോവാണ് ഞാൻ. ആ വീഡിയോയും എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു.മിനിസ്ക്രീൻ താരം റെയ്ജൻ ജോൺ വിവാഹിതനായി എന്ന വാർത്തയാണ് ഇന്നലെ സോഷ്യൽ മീഡിയയിൽ വാർത്ത ആയത്.ലളിതമായുള്ള ചടങ്ങോട് കൂടെയായിരുന്നു താലികെട്ട്.ഇരുവരും സിംപിൾ ലുക്കിൽ ആയിരുന്നു ഉള്ളത്.താരത്തിന് നിരവധി സഹപ്രവർത്തകർ ആണ് ആശംസകളുമായി എത്തിയത്.ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആണ്.എന്നാൽ വിവാഹശേഷം താരം മാധ്യമങ്ങൾക്ക് നൽകിയ വാക്കുകളാണ് വൈറൽ ആകുന്നത്.

വിവാഹം ലളിതമായതിനെ പറ്റിയാണ് താരം മനസ് തുറക്കുന്നത്. റെയ്ജന്റെ വാക്കുകൾ ഇങ്ങനെ,ഞങ്ങളുടേത് ഹിന്ദു–ക്രിസ്ത്യൻ വിവാഹമാണ്. പലരും പല അഭിപ്രായങ്ങളും പറഞ്ഞു. ഞങ്ങൾ അങ്ങോട്ടും മാറുന്നില്ല, ഇങ്ങോട്ടും മാറുന്നില്ല. റജിസ്റ്റർ ചെയ്യാം. അതാണ് ഞങ്ങൾക്ക് ഇഷ്ടം. അത് ആദ്യമേ പരസ്പരം പറഞ്ഞിരുന്നു. അങ്ങോട്ട് മാറാം, ഇങ്ങോട്ട് മാറം. അവിടെ നടത്താം. ഇവിടെ നടത്താം എന്നിങ്ങനെ പലർക്കും പല അഭിപ്രായം ഉണ്ടായിരുന്നു. അതൊന്നും വേണ്ട, ഓരോരുത്തരും അവരുടെ വിശ്വാസത്തിൽ നിൽക്കട്ടെ. അതുകൊണ്ട് ഞങ്ങൾ റജിസ്റ്റർ ചെയ്തു. ഷൂട്ടിങ് ഷെഡ്യൂൾ നടക്കുകയാണ്. അതിനിടയിൽ ആണ് ഇപ്പോൾ ഈ തിരക്കുകൾ. ഇത് കഴിഞ്ഞ് ഷൂട്ടിംങിലേക്ക് തിരികെ കയറണം. പ്ലാനുകൾ ഒന്നുമില്ല.

VIDEO

Scroll to Top