ബന്ധങ്ങളുടെ അടിസ്ഥാനം ലൈം ഗികതയോ, മോശം കമ്മെന്റ് ഇടുന്നവനെ ഞാൻ തേടിപിടിക്കും, തുറന്നടിച്ച് രഞ്ജിനി ജോസ്.

മലയാള സിനിമയിലെ പിന്നണി ഗായകരിൽ ശ്രദ്ധ നേടിയ താരമാണ് രഞ്ജിനി ജോസ്.പ്ലസ് ടുവിൽ പഠിക്കുമ്പോഴാണ് ആദ്യമായി സിനിമയിൽ പാടുന്നത്.മേലെ വാരത്തെ മാലാഖ കുട്ടികൾ എന്ന ചിത്രത്തിലാണ് പാടിയത്.പിന്നീട് നിരവധി നല്ല പാട്ടുകൾ പാടാൻ താരത്തിന് സാധിച്ചു.സ്വന്തമായി ഒരു മ്യൂസിക് ബ്രാൻഡും താരത്തിന് ഇപ്പോൾ ഉണ്ട്.ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് താരം തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോ ആണ്.തനിക്ക് നേരെ വരുന്ന കമ്മെന്റുകൾ ഇടുന്ന ആളുകളെ കുറിച്ചാണ് പറയുന്നത്.രഞ്ജിനിയുടെ വാക്കുകൾ ഇങ്ങനെ,നമസ്കാരം ഞാൻ ഇങ്ങനെ ഒരു വീഡിയോ ചെയണോ എന്ന് ഒരുപാട് തവണ ആലോചിച്ചിട്ടാണ് വീഡിയോ ഇടുന്നത്.

ഒരു വ്യാജ വാർത്ത പ്രചരിക്കുന്നത് എന്നെ ഒരുപാട് വിഷമപ്പെടുത്തി.സെലിബ്രിറ്റികളെക്കുറിച്ച് ഗോസിപ്പുകൾ എഴുതാനും അതു വായിക്കാനും ചിലർക്ക് പ്രത്യേക രസമാണ്. പക്ഷേ ഒരു കാര്യം ഓർക്കുക. ഞങ്ങളും മനുഷ്യരാണ്. നിങ്ങളെപ്പോലെ തന്നെ ജീവിക്കുന്നവർ. കുറച്ചു മാസങ്ങളായി എന്നെ ടാർഗറ്റ് ചെയ്ത് കമ്മെന്റുകൾ ഇടുന്നതനായി തോന്നി.ചില മഞ്ഞ പത്രങ്ങൾ വായനക്കാരെ കൂട്ടാൻ എന്ത് വേണമെങ്കിലും ചെയ്യും.ഇതിനു മുൻപേ വന്നതൊക്കെ ഞാൻ ഒഴിവാക്കിവിട്ടു. പ്രതികരിക്കേണ്ടെന്ന് എന്റെ അടുത്ത സുഹൃത്തുക്കളും പറഞ്ഞു.പക്ഷെ ഇതിപ്പോൾ ഞാൻ എങ്ങനെ പ്രതികരിക്കാതെ ഇരിക്കും.ഒരു ആണിന്റെ കൂടെ നിൽക്കുന്ന ഒരു ഫോട്ടോ പോസ്റ്റ് ചെയ്തിട്ടുണ്ടെങ്കിൽ ഞങ്ങൾ തമ്മിൽ ബന്ധം ഉണ്ടെന്നും വിവാഹിതരാകാൻ പോവുകയാണെന്നുമല്ല അതിന്റെ അർഥം.

എന്റെ സ്വന്തം ചേച്ചിയെപ്പോലെ കാണുന്ന ആളുടെ കൂടെയുള്ള ഫോട്ടോ പുറത്തു വന്നപ്പോൾ ഞങ്ങൾ തമ്മിൽ വിവാഹം കഴിക്കുകയാണെന്ന തരത്തിലും വാർത്തകൾ പ്രചരിച്ചു. ‘ഇവര്‍ ലെസ്ബിയൻ ആണോ എന്നൊക്കയാണ് കമ്മെന്റുകൾ.ലെസ്ബിയൻ, ഹോമോസെക് ഷ്യൽ ഒക്കെ ഇപ്പോൾ സർവ്വസാധാരണം ആയോണ്ട് എല്ലായിടത്തും വാരി വിതരുക ആണോ,വായിൽ വരുന്നതു മുഴുവൻ എഴുതി പ്രചരിപ്പിക്കുന്നതിനെതിരെ ഒരു നിയമം വരണം എന്നാണ് എനിക്കു പറയാനുള്ളത്.ഇതെന്റെ നിലപാടാണ്. ഞാൻ ഈ പറഞ്ഞതിനോട് നിങ്ങൾക്കു പ്രതികരിക്കാം. എന്തെങ്കിലും മോശമായി കമന്റിട്ടാൽ തേടിപിടിച്ച് കണ്ടു പിടിക്കും.യാതൊരു ദയയും കാണിക്കില്ല. രണ്ടാമതൊന്നുകൂടി ആലോചിച്ച ശേഷം അത്തരം കമന്റുകളെഴുതിയാൽ മതി. എല്ലാവരുടെയും ക്ഷമയ്ക്ക് പരിധി ഉണ്ട്.നിരവധി പേരാണ് രഞ്ജിനിയുടെ വാക്കുകളെ അനുകൂലിച്ച് എത്തിയത്.

VIDEO

Scroll to Top