ഞാനുമൊരു സാധാരണ സ്ത്രീയാണ്, അപ്പോഴുണ്ടായ ദേഷ്യത്തിൽ പറഞ്ഞതാണ്, ആരെയും വേദനിപ്പിക്കാൻ ഉദേശിച്ചിട്ടില്ല : രഞ്ജിനി ജോസ്.

തനിക്ക് നേരെ വരുന്ന കമ്മെന്റുകൾ ഇടുന്ന ആളുകളെ കുറിച്ച് രഞ്ജിനി ജോസ് ഇൻസ്റ്റാഗ്രാം വീഡിയോയിലൂടെ പറഞ്ഞിരുന്നു. അത് പലരീതിയിലും ചർച്ചകൾക്ക് വഴിയൊരുക്കി. എന്നാൽ പലരും ഇതിനെ ഇതിനെ അനുകൂലിച്ചും രംഗത്ത് എത്തി.വിഡിയോയിൽ രഞ്ജിനി പറഞ്ഞത് ഇങ്ങനെ,നമസ്കാരം ഞാൻ ഇങ്ങനെ ഒരു വീഡിയോ ചെയണോ എന്ന് ഒരുപാട് തവണ ആലോചിച്ചിട്ടാണ് വീഡിയോ ഇടുന്നത്.എന്റെ സ്വന്തം ചേച്ചിയെപ്പോലെ കാണുന്ന ആളുടെ കൂടെയുള്ള ഫോട്ടോ പുറത്തു വന്നപ്പോൾ ഞങ്ങൾ തമ്മിൽ വിവാഹം കഴിക്കുകയാണെന്ന തരത്തിലും വാർത്തകൾ പ്രചരിച്ചു. ‘ഇവര്‍ ലെസ്ബിയൻ ആണോ എന്നൊക്കയാണ് കമ്മെന്റുകൾ.

ലെസ്ബിയൻ, ഹോമോസെക് ഷ്യൽ ഒക്കെ ഇപ്പോൾ സർവ്വസാധാരണം ആയോണ്ട് എല്ലായിടത്തും വാരി വിതരുക ആണോ,വായിൽ വരുന്നതു മുഴുവൻ എഴുതി പ്രചരിപ്പിക്കുന്നതിനെതിരെ ഒരു നിയമം വരണം എന്നാണ് എനിക്കു പറയാനുള്ളത്.ഇതെന്റെ നിലപാടാണ്. ഞാൻ ഈ പറഞ്ഞതിനോട് നിങ്ങൾക്കു പ്രതികരിക്കാം. എന്തെങ്കിലും മോശമായി കമന്റിട്ടാൽ തേടിപിടിച്ച് കണ്ടു പിടിക്കും.യാതൊരു ദയയും കാണിക്കില്ല. രണ്ടാമതൊന്നുകൂടി ആലോചിച്ച ശേഷം അത്തരം കമന്റുകളെഴുതിയാൽ മതി. എല്ലാവരുടെയും ക്ഷമയ്ക്ക് പരിധി ഉണ്ട്.രഞ്ജിനിയുടെ ഈ വാക്കുകൾ LGBTQIA + സമൂഹത്തിലെ ചിലർക്ക് മാനസിക വിഷമങ്ങളുണ്ടായെന്നു തിരിച്ചറിഞ്ഞതോടെയാണ് തെറ്റിധാരണകള്‍ പറഞ്ഞു തീർക്കാൻ എത്തുകയാണ് രഞ്ജിനി.

ഇൻസ്റ്റഗ്രാമിൽ പോസ്റ്റ്‌ ചെയ്ത വിഡിയോയിലൂടെയാണ് രഞ്ജിനി സംസാരിക്കുന്നത്. രഞ്ജിനിയുടെ വാക്കുകൾ ഇങ്ങനെ,എല്ലാവര്‍ക്കും ജീവിതത്തിൽ അവരവരുടെ ഇഷ്ടങ്ങൾ ഉണ്ട്. ഞാൻ ഒരിക്കലും സ്വവർഗാനുരാഗികൾക്കെതിരെയല്ല സംസാരിച്ചത്. LGBTQ വിഭാഗത്തെ എപ്പോഴും പിന്തുണയ്ക്കുന്നയാളാണ് ഞാന്‍. എന്റെ സുഹൃത്തുക്കളിൽ സ്വവർഗാനുരാഗികളായവർ ഉണ്ട്. അതൊക്കെ ഓരോരുത്തരുടേയും സ്വകാര്യ താത്പര്യങ്ങളാണ്. ഓരോരുത്തരും എന്തായിരിക്കുന്നുവോ അതേ രീതിയില്‍ അവരെ അംഗീകരിക്കാറുണ്ട്. ഞാന്‍ ഒരിക്കലും LGBTQ വിഭാഗത്തിനെതിരെയല്ല, മറിച്ച് അപ വാദപ്രചാരണ നടത്തുന്നവർക്കെതിരെയാണ് പ്രതികരിച്ചത്.ഒരു ആണിനെയും പെണ്ണിനെയും ചേർത്ത് എന്നെക്കുറിച്ചു മോശമായി സംസാരിച്ചു കേട്ടപ്പോഴാണ് പ്രതികരിച്ചത്. അപ്പോഴുണ്ടായ ദേഷ്യത്തിൽ രൂക്ഷമായി സംസാരിക്കുകയായിരുന്നു.ഒരിക്കൽ കൂടി എന്നെ സപ്പോർട്ട് ചെയ്തു വീഡിയോ ഷെയർ ചെയ്ത എല്ലാവർക്കും നന്ദി.

video

Scroll to Top