ഷോർട് സ്‌കർട്ടിൽ കൊച്ച് കുട്ടികളെ പോലെ കളിച്ച് ഉല്ലസിച്ച് അന്ന ബെൻ, ഫോട്ടോസ് ഏറ്റെടുത്ത് സോഷ്യൽ മീഡിയ.

കുമ്പളങ്ങി നൈറ്റ്സ് എന്ന ഒറ്റ ചിത്രത്തിലൂടെ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ താരമാണ് അന്ന ബെൻ. നീളമുള്ള ചുരണ്ടമുടിക്കാരിയായ കുമ്പളങ്ങിക്കാരിയായ പെൺകുട്ടിയെ പ്രേക്ഷകർക്ക് അത്ര വേഗം മറക്കാൻ കഴിയില്ല മാസ് ഡയലോഗിലൂടെ കയ്യടി നേടുന്ന നായക സങ്കൽപ്പത്തെ ആദ്യത്തെ ഒറ്റ ചിത്രം കൊണ്ട് തന്നെ ഈ യുവതാരം തിരുത്തി കുറിച്ചു.

പിന്നീട് വന്ന ഹെലനിലേയും കപ്പേളയിലും കഥാപാത്രങ്ങളും ഏറെ ശ്രദ്ധ നേടി.സ്ത്രീ കഥാപാത്രങ്ങൾക്ക് ഏറെ പ്രാധാന്യമുള്ള ചിത്രങ്ങളായിരുന്നു അവ രണ്ടും. ഹെലനിലെ പ്രകടനത്തിന് സംസ്ഥാന സർക്കാരിന്റെ സ്പെഷ്യൽ ജൂറി മെൻഷൻ അന്നയ്ക്ക് ലഭിച്ചിരുന്നു. അപ്പാരൽ ആൻഡ് ഫാഷൻ ഡിസൈനിംഗിൽ ഗ്രാഡുവേറ്റ് ഡിഗ്രി നേടിയ ശേഷമാണു അന്ന സിനിമ ലോകത്തേക്ക് എത്തുന്നത്.

2020 ലെ മികച്ച അഭിനേത്രിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം അന്ന ബെൻ കപ്പേള എന്ന ചിത്രത്തിലെ അഭിനയത്തിന് നേടിയെടുത്തു.സോഷ്യൽ മീഡിയയിൽ സജീവമാണ് അന്ന. തന്റെ പുത്തൻ ചിത്രങ്ങളും വിഡിയോകളുമെല്ലാം അന്ന സോഷ്യൽ മീഡിയയിൽ അന്ന പോസ്റ്റ്‌ ചെയ്യാറുണ്ട്.ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് താരം പോസ്റ്റ്‌ ചെയ്ത ഫോട്ടോയാണ്.

ഷോർട് സ്‌കർട്ട് ആൻഡ് ടോപ്പിൽ സുന്ദരിയായാണ് ഉള്ളത് താരം. ഫോട്ടോയിൽ കൊച്ച് കുട്ടികളെ പോലെ കളിച്ച് ഉല്ലസിച്ച് നിൽക്കുകയാണ് താരം.വൈറ്റ് ഷാഡോസ് ഫിലിംസിന് വേണ്ടി സൂസന്നയാണ് അന്നയുടെ ഈ ഫോട്ടോസ് എടുത്തിരിക്കുന്നത്. ഏതായാലും അന്നയുടെ ഈ ഫോട്ടോസ് സോഷ്യൽ മീഡിയയിൽ വൈറൽ ആയി കഴിഞ്ഞിരിക്കുന്നു.

Scroll to Top