ഡയപ്പർ മാറ്റാനും ശരീരം തുടക്കാനും ഒരു മറ വേണമെന്ന് അപേക്ഷിച്ചു,ആ സമയത്തുള്ള അമ്മയുടെ നോട്ടം മറക്കാനാകുന്നില്ല : വൈറൽ കുറിപ്പ്.

സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് രഞ്ജിത്ത് ആർ സിയുടെ ഫേസ്ബുക് കുറിപ്പാണ്.കാൻസർ പിടിപെട്ട അമ്മയെയുംകൊണ്ട് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ കൊണ്ടുപോയപ്പോഴുള്ള ദു രനുഭവം ആണ് പങ്കുവെക്കുന്നത്, TVM MEDICAL COLLEGE….. അമ്മയ്ക്ക് ബ്ലഡ്‌ കാൻസർ ആയിരുന്നു (CML).. തുടക്കത്തിൽ തന്നെ കണ്ടു പിടിക്കാൻ കഴിയാഞ്ഞതിനാൽ രോഗം ഒരുപാടു മൂ ർച്ഛിച്ചിരുന്നു.. എങ്കിലും അമ്മയുടെ മനസിന്റെ ധൈര്യം കൊണ്ട് കുറേ ഒക്കെ അമ്മ അതിജീവിച്ചു വരുകയായിരുന്നു.. അപ്പോഴാണ് പെട്ടെന്ന് ശക്തമായ തലവേദന തുടങ്ങുന്നത് ആദ്യം ഒന്നും അത് കാര്യം ആക്കിയിരുന്നില്ല എങ്കിലും പിന്നെ പിന്നെ അമ്മക്ക് താങ്ങാൻ പറ്റുന്നതിലും അപ്പുറം ആയി.. ഹോസ്പിറ്റലിൽ ചെന്ന് സ്കാൻ ചെയ്തപ്പഴാണ് അ റിയുന്നത് തലച്ചോറിൽ ര ക്തം കട്ട പിടിച്ചു കിടക്കുക ആണ്.. ഈ നില തുടർന്നാൽ അമ്മ കോ മ അവസ്ഥയിൽ ആയി പോകും..meditrina ഹോസ്പിറ്റലിൽ ആയിരുന്നു ട്രീറ്റ്മെന്റ്.. ഉടൻ തന്നെ ഒരു സർജറി ചെയ്തു ആ ബ്ലഡ്‌ നീക്കം ചെയുക മാത്രം ആയിരുന്നു പോംവഴി.. എന്നാൽ പ്ലേറ്റലറ്റ് കൗണ്ട് വളരെയധികം താ ഴ്ന്നതിനാൽ സർജറി ചെയ്യാനും കഴിയുന്നില്ല.. ഒരുപാടു യൂണിറ്റ് പ്ലേറ്റലറ്റ് ശ രീരത്തിലേക്ക് induce ചെയ്തെങ്കിലും കൗണ്ടിനു ഒരു മാറ്റവും ഇല്ല.. അമ്മയുടെ അവസ്ഥ കൂടുതൽ മോ ശം ആയി കൊണ്ട് ഇരുന്നു.. അങ്ങനെ ഒരു നിവർത്തിയും ഇല്ലാതെ അവിടുത്തെ ന്യൂ റോ ഡോക്ടർ tvm മെഡിക്കൽ കോളേജിലേക്ക്

റഫർ ചെയ്തു… മെഡിക്കൽ ICU സൗകര്യം ഉള്ള ഒരു ആം ബുലൻസിൽ അമ്മയെയും കൊണ്ട് TVM മെഡിക്കൽ കോളേജിലേക്ക്… ആദ്യം ആയി ആണ് അവിടെ എത്തുന്നത്ഞങ്ങൾ തന്നെ അമ്മയെ CASUALITYലേക്ക് കൊണ്ട് പോയി..15 മിനിട്ടോളം കത്ത് നിന്നിട്ട് ആണ് അമ്മയെ പരിശോധിക്കുന്നത്.ഉടനെ ECG യും SUGAR ഉം ടെസ്റ്റ്‌ ചെയ്യാൻ തന്നു… ആദ്യം ആയി അവിടെ ചെല്ലുന്ന ഒരാൾ തനിച്ചു എങ്ങനാ അവിടുത്തെ രീതികൾ മനസിലാക്കുന്നത്.. ഒരു നേഴ്സ് പോലും നമ്മുടെ കൂടെ വരില്ല.. ഇത്രയും ഒരു സീരിയസ് കേ സ് ആയിട്ടു പോലും…. ചെന്നപ്പോഴോ SUGAR നോക്കുന്ന ഇടത്തു ഭയങ്കര തിരക്ക്.. ആരോടൊക്കെയോ വഴക്ക് ഇട്ടു എങ്ങനെ ഒക്കെയോ അമ്മയെ അകത്തു കയറ്റി ടെസ്റ്റ്‌ ചെയ്തു..അങ്ങനെ അമ്മയെ അവിടെ അഡ്മിറ്റ്‌ ആക്കി..കിടത്തണ്ട സ്ഥലവും പറഞ്ഞു തന്നു.. അത് കണ്ടു പിടിച്ചു നമ്മൾ തന്നെ കൊണ്ട് പോവണം രോ ഗിയെ…സാരമില്ല.. അമ്മയെയും കൊണ്ട് ഞങ്ങൾ ചെന്നു…. അവിടെ കണ്ട കാഴ്ച ഉണ്ടല്ലോ.. ഒരു ICU വിൽ നിന്ന് കൊണ്ട് വന്ന രോ ഗിയെ അതും ഈ കോറോണയുടെ സാഹചര്യത്തിൽ നൂറോളം രോ ഗികൾ കിടക്കുന്ന ഒരു വാർഡിലെ ഒരു ബെഡ് ആണ് അമ്മക്ക്.. അമ്മയെ എവിടെ ആണ് കിടത്തണ്ടത് എന്നു അവിടെ നിന്ന ഡ്യൂട്ടി ഡോക്ടറിനോട് ചോദിച്ചപ്പോൾ പറഞ്ഞത് ബെഡ് ഒഴിവില്ല, ദോ ആ കിടക്കുന്ന രോ ഗി കിടക്കുന്ന ബെഡിൽ കിടത്തിക്കോളൂ എന്നു… ഞാൻ ദേ ഷ്യപ്പെട്ടു.. ഒരാൾക്ക് മാത്രം കിടക്കാൻ പറ്റുന്ന ആ ബെഡിൽ അമ്മ എങ്ങനാ കിടക്കുന്നതു.. അപ്പം അവർ പറയുക ആണ്.. ഇപ്പം അത് എങ്കിലും ഉണ്ട്..

സമയം പോകും തോറും തറയിൽ കിടത്തേണ്ടി വരും എന്നു.. ആ സമയംത്തു എന്റെ അമ്മ എന്നെ നോക്കിയ ദ യനീയമായ ഒരു നോട്ടം ഉണ്ടായിരുന്നു… മറക്കാൻ ആവുന്നില്ല…ഒടുവിൽ അമ്മയുടെ അവസ്ഥ കണ്ടു സ ങ്കടം തോന്നി ആ ബെഡിൽ കിടന്ന രോഗി എണീറ്റ് കസേരയിൽ ഇരുന്നു.. പിറ്റേ ദിവസം ആയപ്പോഴേക്കും അമ്മയുടെ ഓർമ ന ഷ്ടമായി തുടങ്ങി.. ശ രീരത്തിന്റെ ചലനങ്ങളും.. അങ്ങനെ അവിടുത്തെ ഡോക്ടർസ് നോട് കേണപേക്ഷിച്ചതാ ഞാൻ ഡയപ്പർ മാറ്റാനും അമ്മയുടെ ശ രീരം ഒക്കെ തുടക്കാനും ആയി ഒരു അല്പം മറ എങ്കിലും ഉള്ള ഒരു വാർഡ് തരുമോ എന്നു.. ആരും കേട്ടില്ല..ഒരു മക്കൾക്കും അമ്മമാരെ ഇങ്ങനെ ഒരു അവസ്ഥയിൽ കാണാൻ ഇട വെരുത്തരുതേ എന്ന ഒരു പ്രാർത്ഥന ആയിരുന്നു മനസ്സിൽ.അവസാനം അവിടുന്നും അമ്മയെ കൈ ഒഴിഞ്ഞു..3 ആം ദിവസം വീട്ടിലേക്കു കൊണ്ട് വന്നു… അതിന്റെ പിറ്റേന്ന് വേദനകൾ ഒന്നും ഇല്ലാത്ത ലോകത്തേക്ക് അമ്മ പോയി…. ഒന്നേ ഉള്ളൂ പറയാൻ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ട് വരാൻ ആകും എന്ന പ്രതീക്ഷയോടെ ആണ് ഓരോത്തരും അവരുടെ പ്രിയപെട്ടവരെ ആശുപത്രിയിലേക്ക് കൊണ്ട് വരുന്നത്.. ഒരു മനുഷ്യ ജീവി ആണെന്ന് ഉള്ള പരിഗണന എങ്കിലും നൽകണം

Scroll to Top