30 മണിക്കൂർ എയർപോർട്ടിൽ കുടുങ്ങി രഞ്ജു രഞ്ജിമാർ, പഴയ പാസ്‌പോർട്ടിൽ പുരുഷൻ എന്നും പുതിയതിൽ സ്ത്രീ എന്നുമുള്ള ആശയക്കുഴപ്പം

ട്രാൻസ്ജൻന്ററും പ്രമുഖ ആക്റ്റീവിസ്റ്റും മേക്കപ്പ് ആർട്ടിസ്റ്റുമായ രഞ്ജു രഞ്ജിമാർ എയർപോർട്ടിൽ കുടുങ്ങിയത് 30 മണിക്കൂർ. ദുബായ് എയർപോർട്ടിൽ കഴിഞ്ഞ ദിവസമാണ് പാസ്പോർട് ആശയകുഴപ്പത്തെ തുടർന്ന് കുടുങ്ങിയത്.പഴയ പാസ്‌പോർട്ടിൽ പുരുഷൻ എന്നും പുതിയതിൽ സ്ത്രീ എന്നും രേഖപ്പെടുത്തിയിരുന്നതാണ് ആശയക്കുഴപ്പത്തിനിടയാക്കിയത്.തുടർന്ന് പാസ്​പോർട്ടിൽ കൃ ത്രിമം നടത്തിയതാണെന്ന സംശയം ഉടലെടുത്തതോടെ തിരിച്ച്​ നാട്ടിലേക്ക്​ പോകണമെന്ന് വിമാനത്താവള​ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു. തുടർന്ന്, ഇന്ത്യൻ കോൺസുലേറ്റ് ഉദ്യോ​ഗസ്ഥരുടെയും സാമൂഹിക പ്രവർത്തകരുടെയും ശ്രമങ്ങളെ തുടർന്ന് അധികൃതരെ കാര്യം ബോധിപ്പിക്കാനായി.

പരിശോധനയ്ക്കിടയിൽ തനിക്ക് ലഭിച്ച ഈ വിജയം രഞ്ജു ഫേസ്ബുക്കിലൂടെയും പങ്കുവെച്ചിട്ടിട്ടുണ്ട്. ഇനി ഇപ്പോൾ വേണമെങ്കിലും തനിക്ക് ദുബായിൽ വരാമെന്നും യാത്ര ചെയ്യുമെന്നും രഞ്ജു പറയുന്നു. ഫേസ്ബുക്കിൽ രഞ്ജു കുറിച്ചത് ഇങ്ങനെ,മനുഷ്യരായ നാമെല്ലാം അമ്മയുടെ വയറ്റിൽ പിറവിയെടുക്കുമ്പോൾ പൊരുതാൻ തുടങ്ങുന്നവരാണ് അമ്മയുടെ വയറ്റിൽ നിന്നും പുറത്തേക്കു വരാൻ തുടങ്ങുന്ന ആ പോരാട്ടം ജനിച്ചു കഴിഞ്ഞാൽ വീണ്ടും തുടങ്ങുകയാണ്, അതെ ഈ യുദ്ധഭൂമിയിൽ ആരോടൊക്കെ പൊരുതിയാൽ ആണ് ജീവിതം മുന്നോട്ടു പോകുന്നത്,ഒരു male ബോഡിയിൽ ജീവിച്ചിരുന്ന കാലത്തും പല രാജ്യങ്ങളിലും സഞ്ചാരിച്ചിരുന്നു, എന്നാൽ ഞാൻ ആഗ്രഹിക്കുന്ന രൂപത്തിൽ ഒരു പാസ്പോർട്ട്‌, ഒരു യാത്ര, ദുബായ് യാത്ര എനിക്ക് ഏറെ പ്രിയപ്പെട്ടതായിരുന്നു,

സർജറിക്കു ശേഷം എത്രയോ തവണ ദുബായ് വന്നിരിക്കുന്നു,ഇന്നത്തെ ഈ യാത്ര എന്റെ ഡ്രീം success ആക്കുവാൻയിരുന്നു വന്നത്, പക്ഷെ എന്റെ ട്രാവൽ ഹിസ്റ്ററിയിൽ പഴയ gender കണ്ടതിനാൽ കുറെ നിയമ പ്രശനങ്ങൾ നേരിടേണ്ടി വന്നു, തിരികെ പോകേണ്ട അവസ്ഥ വരെ വന്നു, oru തിരിച്ചു പോക്ക്‌ ഉണ്ടായാൽ വീണ്ടും ദുബായ് യാത്ര അത്ര ഈസി അല്ല എന്ന് എനിക്കറിയാവുന്നതിനാൽ ഞാൻ പൊരുതി നിന്ന്, എന്നോടൊപ്പം എന്നെ സഹായിക്കാൻ ഔട്ട്‌ സൈഡ് ൽ indian consulate, and Advct Ashi, Sheela chechi,അഞ്ജന, വൃന്ദ,ഐസക് sir, പിന്നെ എന്നെ അറിയാവുന്ന കുറേപേർ, immigration ൽ ഞാൻ അവരെ maximum കാര്യങ്ങൾ പറഞ്ഞു മനസിലാക്കാൻ കുറെ കഷ്ട്ടപെട്ടു,finally എന്റെ പോരാട്ടം വിജയിച്ചു എനിക്ക് ദുബായ് ൽ പാറി നടക്കാം , എന്റെ ബിസ്സിനെസ്സ് സ്വപ്നം.ഇനി വരുന്ന എന്റെ കമ്മ്യൂണിറ്റിക്ക് സ്വാതന്തന്ദ്ര്യത്തോടെ ദുബായ് വരാം.

video

Scroll to Top