ഫേമസ് ആകാൻ വേണ്ടി ചെയ്തതല്ല, പൂജാരി സമൂഹത്തോട് മാപ്പ്‌ ചോദിക്കുന്നു, രേവദ് ബാബു.

കഴിഞ്ഞ ദിവസം ചാന്ദിനിയുടെ മരണാനന്തര കർമങ്ങൾ ചെയ്യുന്നതിനെ കുറിച്ച് വിവാദങ്ങൾ വന്നിരുന്നു. പൂജാരിമാർ ക്രിയ ചെയ്യാൻ വന്നില്ല എന്ന് രേവദ് പറഞ്ഞിരുന്നു.ഇത് ഒരുപാട് വിമർശനങ്ങൾക്ക് വഴി വെച്ചു. എന്നാൽ പൂജാരിമാർ അല്ല ശേഷക്രിയകൾ ചെയ്യുന്നത് കർമികൾ ആണ് ചെയ്യുന്നത്, അത് ഇദ്ദേഹത്തിന് അറിയാതെയാണ് പറഞ്ഞത്. ഇത് വെറൈറ്റി മീഡിയയിലൂടെ തുറന്ന് പറയുകയാണ് രേവന്ദ് ബാബു. ഞാൻ പൂജാരി സമൂഹത്തോട് ചെയ്തത് തെറ്റാണ്. എല്ലാവരോടും മാപ്പ്‌ ചോദിക്കുന്നു.

പൂജാരികൾ അല്ല ശേഷ ക്രിയകൾ ചെയുന്നത് കർമികൾ ആണ് ചെയ്യുന്നത്. അതെനിക്ക് അറിയില്ലായിരുന്നു. അവിടുത്തെ ശമാശാനം അന്ന് ഒരുപാട് ദഹിപ്പിക്കൽ ഉണ്ടായിരുന്നു.കർമികൾ ഉണ്ടായിരുന്നില്ല.എം എൽ എ ഒക്കെ കൂടെ നിന്നിരുന്നു.ഉണ്ണി മോൾക് വേണ്ടി ഒരു ജേഷ്ഠന്റെ സ്ഥാനത്ത് നിന്നാണ് ഞാൻ ചെയ്തത്.ഇനിയും എന്നേ കൊണ്ട് പറ്റുന്ന സഹായങ്ങൾ ചെയ്യും.

ബിഹാർ സ്വദേശികളായ തൊഴിലാളി ദമ്പതികളുടെ മകൾ ചാന്ദ്നിയെയാണ് ഇന്നലെ മുതൽ കാണാതായത്. തായിക്കാട്ടുകര ഗാരേജ് റെയിൽവേ ഗേറ്റിനു സമീപത്തായിരുന്നു കുടുംബം താമസിച്ചത്. രക്ഷിതാക്കൾ ജോലിക്ക് പോയപ്പോൾ വെള്ളിയാഴ്ച വൈകീട്ട് 3.30ഓടെയാണ് കുട്ടിയെ കാണാതായത്. കുട്ടിക്ക് വേണ്ടി പൊലീസ് നോട്ടീസ് ഇറക്കി സംസ്ഥാനത്തുടനീളം അന്വേഷിക്കവേയാണ് പ്രാർഥനകൾ വിഫലമാക്കി ആലുവ മാർക്കറ്റിന് സമീപത്തുനിന്ന് ചാക്കിൽകെട്ടിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്

video

Scroll to Top