റിമാ കല്ലിങ്കലിനും മറ്റ് കൂട്ടുകാർക്കുമൊത്ത് ടൂറിൽ അടിച്ചു പൊളിച്ച് പാർവതി തിരുവോത്ത്.

2006-ൽ ഔട്ട് ഓഫ് എന്ന ചലച്ചിത്രത്തിലൂടെയാണു പാർവ്വതി അഭിനയരംഗത്തെത്തുന്ന താരമാണ് പാർവതി തിരുവോത്ത്.നോട്ട്ബുക്ക്, സിറ്റി ഓഫ് ഗോഡ്, മരിയാൻ, ബാംഗ്ലൂർ ഡെയ്സ് , എന്ന് നിന്റെ മൊയ്തീൻ, ചാർലി ടേക്ക് ഓഫ്‌ എന്നീ ചലച്ചിത്രങ്ങളിൽ പാർവ്വതി അഭിനയിച്ച കഥാപാത്രങ്ങൾ ശ്രദ്ധിക്കപ്പെട്ടിരുന്നു. 2015-ലെ കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരത്തിൽ എന്ന് നിന്റെ മൊയ്തീൻ , ചാർലി എന്നീ ചിത്രങ്ങളിലെ അഭിനയത്തിനു മികച്ച നടിക്കള്ള പുരസ്കാരം ലഭിച്ചു.മികച്ച നടിയ്ക്കുള്ള 2017 ലെ കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരവും പാർവതിയ്ക്ക് ലഭിച്ചു.പുഴുവാണ് പാർവതി അഭിനയിച്ച് റിലീസ് ആകാനിരിക്കുന്ന അടുത്ത ചിത്രം.

നവാഗതയായ റത്തീന സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മമ്മൂട്ടിയാണ് നായകൻ. ഒരു വെബ്സീരീസിലും പാർവതി അഭിനയിക്കുന്നുണ്ട്.സോഷ്യൽ മീഡിയയിൽ സജീവമായ താരമാണ് പാർവതി.തന്റെ വിശേഷങ്ങൾ എല്ലാം തന്നെ ആരാധകാരുമായി പങ്കുവെക്കറുണ്ട്.അതെല്ലാം തന്നെ പ്രേക്ഷകർ ഏറ്റെടുക്കാറുണ്ട്. ഇപ്പോഴിതാ വൈറൽ ആകുന്നത് സുഹൃത്തുക്കൾക്കൊപ്പം ടൂർ പോയ ഫോട്ടോസ് ആണ് പോസ്റ്റ്‌ ചെയ്തിരിക്കുന്നത്.റിമാ കല്ലിങ്കലും കൂടെയുണ്ട്.വളരെ മോഡേണും സുന്ദരി ആയും ആണ് ചിത്രങ്ങളിൽ ഉള്ളത്.എന്റെ പ്രിയ സുഹൃത്ത് ശ്മി, നല്ല സുഹൃത്തുക്കളെ ഒരുമിച്ച് ചേർക്കുന്നതിൽ നിനക്ക് ഒരു മാന്ത്രികതയുണ്ട്.

എന്നെ ഒന്നാമത് ആക്കുക എന്ന് നിന്റെ ഉദ്ദേശശുദ്ധിയോടെയാണ് നീ ഇത് ചെയ്തത്.ഈ വീക്കെൻഡ് ഇത്രത്തോളം മനോഹരമായി എന്നതിൽ ഞാൻ അത്ഭുതപ്പെടുന്നില്ല. ഇത് പ്രിയ സുഹൃത്ത് സ്മൃതി കിരണിനോടാണ് പറയുന്നത്. ഞങ്ങളെ വളരെയധികം കെയർ ചെയ്തതിനു നന്ദി. കൂടാതെ ഗോവയിലെ ഈ പുതിയ പ്രദേശത്ത് എത്തിയതിൽ വളരെയധികം എക്സൈറ്റഡ് ആണ്, ഇത് പറയുന്നത് പ്രിയ താക്കൂറിനോടാണ്. ഇത്രയധികം മഹത്തരമായ വ്യക്തികളോടൊപ്പം എന്റെ സമയം ചിലവിടാൻ സാധിച്ചു,എല്ലാവരും എന്നെ ഒരുപാട് സ്വാധീനിക്കുകയും ചെയ്തു. ഇത്രയധികം സ്നേഹത്തോടെ പരിപാലിച്ചതിനു നന്ദി. മിസ്സ് ചെയ്യുന്നു. നിരവധി പേരാണ് ഫോട്ടോയ്ക്ക് ലൈക്കും കമ്മെന്റും ആയി എത്തിയത്.

Scroll to Top