നിറത്തിന്റെ പേരിലും ഇംഗ്ലീഷ് സംസാരിച്ചതിന്റെ പേരിലും ചൂ ഷണങ്ങൾ അനുഭവിച്ചിട്ടുണ്ട് : റിമാ കല്ലിങ്കൽ.

മോഡലും മലയാളചലച്ചിത്രരംഗത്തെ ഒരു അഭിനേത്രിയുമാണ് റിമ കല്ലിങ്കൽ. 2009-ൽ പുറത്തിറങ്ങിയ ഋതു എന്ന ശ്യാമപ്രസാദ് ചിത്രമാണ് റിമയുടെ ആദ്യ ചിത്രം. പിന്നീട് അതേ വർഷം തന്നെ ലാൽ ജോസിന്റെ നീലത്താമര എന്ന ചിത്രത്തിലും റിമ ശ്രദ്ധേയമായ വേഷം ചെയ്യുകയുണ്ടായി.നിദ്ര, 22 ഫീമെയിൽ കോട്ടയം എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് മികച്ച നടിക്കുള്ള 2012-ലെ കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം ഇവർക്കു ലഭിച്ചു. 2013 നവംബർ ഒന്നിന് ആഷിഖ് അബുവുമായി താൻ വിവാഹിതയായി.തന്റേതായ അഭിപ്രായങ്ങൾ പറയുന്നതിൽ റീമ കല്ലിങ്കൽ ഒരു മടിയും കാണിക്കാറില്ല. അതുകൊണ്ട് തന്നെ വിമർശനങ്ങളും ഏറെയാണ്.റിമയ്ക്ക് 2008-ലെ മിസ്. കേരള മത്സരത്തിൽ രണ്ടാം സ്ഥാനം ലഭിച്ചിട്ടുണ്ട്. ചെറുപ്പംമുതൽ ക്ലാസിക്കൽ നൃത്തം പഠിച്ചിട്ടുള്ള റിമ കലാമണ്ഡലം രംഗനായികയുടെ കീഴിൽ ഭരതനാട്യവും മോഹിനിയാട്ടവും അഭ്യസിച്ചു.ബംഗളൂരുവിൽ നിന്നും കണ്ടമ്പററി ഡാൻസ് പഠിച്ചു. ഇന്ത്യയിലും വിദേശരാജ്യങ്ങളിലുമായി അനവധി വേദികളിൽ റിമ നൃത്തം അവതരിപ്പിച്ചിട്ടുണ്ട്,

ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് താരത്തിന്റെ വാക്കുകളാണ്.ഇംഗ്ലീഷ് സംസാരിച്ചതിന്റെ പേരിലും നിറത്തിന്റെ പേരിലും വിദേശരാജ്യങ്ങളിൽ തനിക്ക് നേരിടേണ്ടി വന്ന ദുര നുഭവങ്ങളെക്കുറിച്ച് പറയുകയാണ് താരം.റിമാ കല്ലിങ്കലിന്റെ വാക്കുകളിലേക്ക്,ഇംഗ്ലീഷ് പറഞ്ഞതിന്റെ പേരിൽ മോ ശമായ അനുഭവം ഉണ്ടായത് മോസ്കോയിൽ വെച്ച് ആയിരുന്നു. എന്നാൽ നിറത്തിന്റെ പേരിൽ യൂറോപ്പിലെ പലയിടങ്ങളിലും പ്രശ്ന മുണ്ടായി.ഐസ്ക്രീം വിൽക്കുന്ന പയ്യനാണ് മോസ്കോയിൽ വെച്ച് എന്നോട് ക യർത്ത് സംസാരിച്ചത്. റഷ്യൻ ഭാഷ സംസാരിക്കാത്തവർ ഒക്കെ മ്ലേ ച്ഛരാണെന്ന് കരുതുന്നയാളായിരുന്നു അയാൾ. ഞാൻ ഇംഗ്ലീഷ് സംസാരിച്ചതാണ് അയാളെ ചൊ ടിപ്പിച്ചത് . തന്നെ ചിലർ രൂ ക്ഷമായി നോക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.ചർമത്തിന്റെ നിറവ്യത്യാസമാണ് അവർ നോട്ടത്തിലൂടെ പ്രകടിപ്പിക്കുന്നത്. വർ ണവെ റി അഥവാ റേ സിസം എന്ന മാനസികാവസ്ഥ വെച്ചു പുലർത്തുന്ന ഒന്നോ രണ്ടോ പേരാണ് ഉണ്ടാകുകയെന്നും അതുകൊണ്ടു തന്നെ ആ രാജ്യത്ത് ഉള്ളവരെല്ലാം അത്തരക്കാരാണെന്ന് പറയുന്നത് ശരിയല്ല.

ഇത്തരം സാഹചര്യങ്ങൾ ഉണ്ടാകുമ്പോൾ വി വേ ചനം കാണിക്കുന്നവർക്ക് മനസിലാകും വിധം അവരെ മൈൻഡ് ചെയ്യാതെ മുന്നോട്ടു പോകാനുള്ള ആർ ജ്ജവം നമ്മൾ പ്രക ടിപ്പിക്കണം. റഷ്യയുടെ മുഖം അവിടുത്തെ സ്ത്രീകളാണ്. ഏതു രാജ്യത്ത് ചെന്നാലും അവിടെയുള്ള സ്ത്രീകളുടെ രീതികൾ ശ്രദ്ധിക്കാറുണ്ട്. റഷ്യൻ വനിതകളുടെ ആത്മാഭിമാനവും ആത്മവിശ്വാസവും മാതൃകാപരമാണ്. സാംസ്കാരിക പൈ തൃകം കാ ത്തു സൂക്ഷിക്കുന്നതിൽ അവർ അതീവജാ ഗ്രത പുലർത്തുന്നതിനൊപ്പം തന്നെ ഫാഷൻ പ്രേമികളുമാണ് റഷ്യയിലെ സ്ത്രീകൾ. റഷ്യയിലെ സ്ത്രീകൾ സൗന്ദര്യ ബോധമുള്ളവരാണെന്നും ഒരു സ്ത്രീ ഡ്രൈവറുടെ ടാക്സിയിൽ കയറിയപ്പോൾ ഉണ്ടായ നല്ലഅനുഭവം ഉണ്ടായിട്ടുണ്ട്.

Scroll to Top