ഒരു മാസത്തെ കോവിഡ് വിശ്രമത്തിന് ശേഷം വർക് ഔട്ട് വിശേഷങ്ങളുമായി റിമ കല്ലിങ്കൽ !!!

മോഡലും മലയാളചലച്ചിത്രരംഗത്തെ ഒരു അഭിനേത്രിയുമാണ് റിമ കല്ലിങ്കൽ. 2009-ൽ പുറത്തിറങ്ങിയ ഋതു എന്ന ശ്യാമപ്രസാദ് ചിത്രമാണ് റിമയുടെ ആദ്യ ചിത്രം. പിന്നീട് അതേ വർഷം തന്നെ ലാൽ ജോസിന്റെ നീലത്താമര എന്ന ചിത്രത്തിലും റിമ ശ്രദ്ധേയമായ വേഷം ചെയ്യുകയുണ്ടായി.നിദ്ര, 22 ഫീമെയിൽ കോട്ടയം എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് മികച്ച നടിക്കുള്ള 2012-ലെ കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം ഇവർക്കു ലഭിച്ചു. 2013 നവംബർ ഒന്നിന് ആഷിഖ് അബുവുമായി താൻ വിവാഹിതയായി.തന്റേതായ അഭിപ്രായങ്ങൾ പറയുന്നതിൽ റീമ കല്ലിങ്കൽ ഒരു മടിയും കാണിക്കാറില്ല. അതുകൊണ്ട് തന്നെ വിമർശനങ്ങളും ഏറെയാണ്.

സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങൾ എല്ലാം തന്നെ പങ്കുവെക്കാറുണ്ട്. അതെല്ലാം തന്നെ പ്രേക്ഷകർ ഏറ്റെടുക്കാറുണ്ട്. ഇപ്പോഴിതാ താരം പങ്കുവെച്ച ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.ഒരു മാസത്തെ കോവിഡാനന്തര വിശ്രമത്തിനു ശേഷം ജിമ്മിൽ വർക് ഔട്ട് ചെയ്യുന്നതിന്റെ വീഡിയോ റിമ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. ശരീരത്തെ ശ്രദ്ധിക്കണമെന്ന സന്ദേശം വ്യക്തമാക്കുന്ന ഒരു ചെറിയ അടിക്കുറിപ്പോടു കൂടിയാണ് വർക് ഔട്ട് ചിത്രങ്ങൾ റിമ പങ്കുവെച്ചിരിക്കുന്നത്.

, ‘ഒരു മാസത്തെ കോവിഡാനന്തര വിശ്രമത്തിന് ശേഷം വീണ്ടും വർക് ഔട്ടിലേക്ക്. വർക് ഔട്ടിലേക്ക് മടങ്ങാനുള്ള തിരക്കിലായിരുന്നു ഞാൻ. എന്നാൽ, ജീവിതത്തിന് നിങ്ങളെ കീഴ്പ്പെടുത്താൻ കഴിയും. നിങ്ങളുടെ ശരീരത്തെ ശ്രദ്ധിക്കുക. ശരീരം നിങ്ങളോട് പറയാൻ ശ്രമിക്കുന്നതിനെ ബഹുമാനിക്കുക.’- റിമ കുറിച്ചു.

Scroll to Top