ജിമ്മിൽ നിന്നുള്ള വർക്ക്ഔട്ട്‌ വീഡിയോ പങ്കുവെച്ച് റിമി ടോമി, എന്തൊരു കഷ്ടപാട് ആണെന്ന് ആരാധകർ.

മലയാളി പ്രേക്ഷകരുടെ പ്രിയ ഗായികയാണ് റിമി ടോമി. മികവാർന്ന അവതരണം കൊണ്ടും ആലാപന ശൈലികൊണ്ടും പ്രേക്ഷകരുടെ ഹൃദയം കവർന്ന താരമാണ് റിമി.ലാൽ ജോസ് സംവിധാനം ചെയ്ത മീശമാധവൻ എന്ന ചിത്രത്തിലൂടെയാണ് റിമി ടോമി ചലച്ചിത്രപിന്നണിഗാന രംഗത്തേക്ക് കടന്നുവന്നത്. സമൂഹമാധ്യമങ്ങളിലും സജീവ സാന്നിധ്യമായ താരം തന്റെ ഏറ്റവും പുതിയ വിശേഷങ്ങളും വർക്കൗട്ട് ചിത്രങ്ങളുമൊക്കെ ആരാധകർക്കായി പങ്കുവെക്കാറുണ്ട്.പ്രേക്ഷകരെ ഏറെ അത്ഭുതപെടുത്തിയത് റിമിയുടെ മേക്ക് ഓവർ ആയിരുന്നു.

ശരീര ഭാരം കുറച്ച് അതീവ സുന്ദരിയായാണ് ഇപ്പോൾ ഉള്ളത്.ആഹാരപ്രിയ ആയിരുന്ന റിമി ഇഷ്ടവിഭവങ്ങളൊക്കെ ഒഴിവാക്കിയാണ് ശരീരഭാരം കുറച്ചത്.ഭാരം കുറഞ്ഞതോടെ സന്തോഷവും സംതൃപ്തിയും വർധിച്ചുവെന്നും ഏതു വസ്ത്രവും ധരിക്കാമെന്ന ആത്മവിശ്വാസമുണ്ടായി എന്നും റിമി പറഞ്ഞിരുന്നു. കൂടുതൽ സുന്ദരിയാകുകയും ചെയ്തു. അതെല്ലാം തന്നെ പ്രേക്ഷകർ ഏറെ ഏറ്റെടുക്കുകയും ചെയ്തിരുന്നു.ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് താരത്തിന്റെ പുതിയ വീഡിയോ ആണ്.

ജിമ്മിൽ നിന്നുള്ള തന്റെ ഒരു വർക്കൗട്ട് വിഡിയോ താരം പങ്കുവച്ചതാണ് വൈറൽ. പ്രചോദനമാണ് നിങ്ങളെ ആരംഭിക്കുന്നത്. ശീലമാണ് നിങ്ങളെ മുന്നോട്ട് നയിക്കുന്നത് എന്ന കുറിപ്പോടെയാണ് റിമി വിഡിയോ ഇൻസ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ‘റിമിയാണ് തങ്ങൾക്ക് ഇൻസ്പിറേഷൻ എന്നും എന്തൊരു കഷ്ടപ്പാടാ’ എന്നുമൊക്കെ പറഞ്ഞ് നിരവധി കമന്റുകളും വിഡിയോയ്ക്ക് വരുന്നുണ്ട്.

Scroll to Top