പട്ടുപാവാടയിൽ നാടൻ പെൺകൊടിയെ പോലെ റിമിടോമി

മലയാളി പ്രേക്ഷകരുടെ പ്രിയ ഗായികയാണ് റിമി ടോമി. മികവാർന്ന അവതരണം കൊണ്ടും ആലാപന ശൈലികൊണ്ടും പ്രേക്ഷകരുടെ ഹൃദയം കവർന്ന താരമാണ് റിമി.ലാൽ ജോസ് സംവിധാനം ചെയ്ത മീശമാധവൻ എന്ന ചിത്രത്തിലൂടെയാണ് റിമി ടോമി ചലച്ചിത്രപിന്നണിഗാന രംഗത്തേക്ക് കടന്നുവന്നത്. സമൂഹമാധ്യമങ്ങളിലും സജീവ സാന്നിധ്യമായ താരം തന്റെ ഏറ്റവും പുതിയ വിശേഷങ്ങളും വർക്കൗട്ട് ചിത്രങ്ങളുമൊക്കെ ആരാധകർക്കായി പങ്കുവെക്കാറുണ്ട്.പ്രേക്ഷകരെ ഏറെ അത്ഭുതപെടുത്തിയത് റിമിയുടെ മേക്ക് ഓവർ ആയിരുന്നു.

ശരീര ഭാരം കുറച്ച് അതീവ സുന്ദരിയായാണ് ഇപ്പോൾ ഉള്ളത്.ആഹാരപ്രിയ ആയിരുന്ന റിമി ഇഷ്ടവിഭവങ്ങളൊക്കെ ഒഴിവാക്കിയാണ് ശരീരഭാരം കുറച്ചത്.ഭാരം കുറഞ്ഞതോടെ സന്തോഷവും സംതൃപ്തിയും വർധിച്ചുവെന്നും ഏതു വസ്ത്രവും ധരിക്കാമെന്ന ആത്മവിശ്വാസമുണ്ടായി എന്നും റിമി പറഞ്ഞിരുന്നു.കൂടുതൽ സുന്ദരിയാകുകയും ചെയ്തു. അതെല്ലാം തന്നെ പ്രേക്ഷകർ ഏറെ ഏറ്റെടുക്കുകയും ചെയ്തിരുന്നു.ജിമ്മിൽ നിന്നുള്ള ഫോട്ടോസും വീഡിയോസുമെല്ലാം തന്നെ താരം പോസ്റ്റ്‌ ചെയ്യാറുണ്ട്.യാത്രകൾ ഏറെ ഇഷ്ടപെടുന്ന താരമാണ് റിമി.

പല രാജ്യങ്ങളിൽ പോകാറുമുണ്ട്. അവിടെ നിന്നുള്ള ചിത്രങ്ങൾ പങ്കുവെക്കാറുമുണ്ട്. ഇപ്പോഴിതാ വൈറൽ ആകുന്നത് റിമി പങ്കുവെച്ച ചിത്രങ്ങൾ ആണ്.തന്റെ പുതിയ ചിത്രങ്ങൾ ആണ് പോസ്റ്റ്‌ ചെയ്തിരിക്കുന്നത്. പട്ടുപാവാടയിൽ നാടൻ പെൺകുട്ടിയെ പോലെ സുന്ദരി ആയാണ് താരം ഉള്ളത്.മറ്റുള്ളവർ നിങ്ങളെക്കുറിച്ച് എന്താണ് ചിന്തിക്കുന്നതെന്ന് നിങ്ങൾ എപ്പോഴും ശ്രദ്ധിക്കുന്നുണ്ടെങ്കിൽ നിങ്ങളുടെ ജീവിതം നിങ്ങളുടേതല്ല എന്നാണ് ചിത്രങ്ങൾക്ക് ക്യാപ്ഷൻ നൽകിയിരിക്കുന്നത്. ഫോട്ടോയിൽ സുന്ദരി ആയാണ് താരം ഉള്ളത്. നിരവധി പേരാണ് ഫോട്ടോസിന് ലൈക്കും കമ്മെന്റുമായി എത്തിയത്.

Scroll to Top