നത്തിനെ ചേർത്ത് പിടിച്ചു കേക്ക് മുറിച്ച് മമ്മൂട്ടി, ജീവിതത്തിന് അർത്ഥം തോന്നിയ നിമിഷമെന്ന് അബിൻ.

ചലച്ചിത്ര താരമാണ് അബിൻ ബിനോ.ഒതളങ്ങ തുരുത്ത് എന്ന വെബ്സീരീസിലൂടെ പ്രേക്ഷകരുടെ പ്രീതി പിടിച്ചു പറ്റിയ താരമാണ് അബിൻ. നത്ത് എന്ന പേരിലാണ് കൂടുതൽ ആളുകൾ അറിയുന്നതും. കോമഡി കഥാപാത്രങ്ങൾ അബിൻ നല്ലത് പോലെ ചെയ്യും.2023ല്‍ പുറത്തിറങ്ങിയ ‘രോമാഞ്ചം’ ആണ് അഭിനയിച്ച പ്രധാന ചിത്രം.അതിലെ അഭിനയത്തിനും ഒരുപാട് നല്ല അഭിപ്രായങ്ങൾ നേടിയിരുന്നു.

സാറാസ് എന്നീ സിനിമയിലും അബിൻ അഭിനയിച്ചിട്ടുണ്ട്. ‘പുള്ളി’യാണ് അബിന്റെ പുതിയ പ്രോജക്ട്. നിലവിൽ മമ്മൂട്ടി നായകനാകുന്ന ബസൂക്കയുടെ ചിത്രീകരണത്തിലാണ് താരം. ലൊക്കേഷനിൽ വെച്ച് അബിൻറെ പിറന്നാൾ ആഘോഷിക്കുകയാണ് സിനിമ പ്രവർത്തകർ ചേർന്ന്. കേക്ക് കുറിക്കുന്ന വീഡിയോ ആണ് താരം പോസ്റ്റ്‌ ചെയ്തിരിക്കുന്നത്. അതിൽ പ്രധാനപ്പെട്ട ഒന്ന് മമ്മൂട്ടി അബിനെ ചേർത്ത് പിടിച്ച് കേക്ക് മുറിക്കുകയാണ്.

ഇത് എല്ലാവർക്കും കിട്ടുന്ന ഒരു കാര്യമല്ല. ഈ വീഡിയോ അബിൻ തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചു.ജീവിതത്തിന് യഥാർഥ അര്‍ത്ഥം തോന്നിയ നിമിഷം. മാജിക്കൽ മൊമെന്റ്.ബസൂക്ക’ ടീമിനും നന്ദി എന്നാണ് വീഡിയോയ്ക്ക് താരം ക്യാപ്ഷൻ കൊടുത്തിരിക്കുന്നത്. നിരവധി പേരാണ് പോസ്റ്റിന് ലൈക്കും കമ്മെന്റുമായി എത്തിയത്. താരത്തിനും പിറന്നാൾ ആശംസകൾ ഏറെയാണ്.

Scroll to Top