‘വേദനയെ പുഞ്ചിരിയോടെ നേരിടുന്ന പ്രിയപ്പെട്ടവൾ’; വിവാഹ വാർഷിക ദിനത്തിൽ മുഹമ്മദ് റിയാസ്

വിവാഹ വാർഷിക ദിനത്തിൽ ഭാര്യ വീണയ്ക്ക് ആശംസയുമായി മന്ത്രി മുഹമ്മദ് റിയാസ്.2020 ജൂണ്‍ 15ന് ആണ് പിണറായി വിജയന്റെ മകൾ വീണയെ മുഹമ്മദ് റിയാസ് ജീവിത സഖിയാക്കിയത്. തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ വസതിയായ ക്ലിഫ് ഹൗസിൽവെച്ചായിരുന്നു ചടങ്ങുകൽ.വീണയ്ക്കൊപ്പമുള്ള ഫോട്ടോ പങ്കുവെച്ചാണ് ആശംസകൾ നേർന്നത്. ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

ഇന്ന് വിവാഹ വാർഷികം…നിലവിട്ട അസംബന്ധ പ്രചരണങ്ങൾ സൃഷ്ടിക്കാവുന്ന,ജീവനുള്ള മനുഷ്യന്റെ പച്ച മാംസം ക ടിച്ച് തിന്നുമ്പോൾ അനുഭവിക്കേണ്ട വേദനയെ,വർഷങ്ങളായി പുഞ്ചിരിയോടെ നേരിടുന്ന എന്റെ പ്രിയപ്പെട്ടവൾ.

Scroll to Top