ഒന്ന് ബി പോസിറ്റീവായിരിക്കാൻ എല്ലാം എ പോസിറ്റീവ്, എസ്എസ്എൽസി യിൽ മിന്നും വിജയം കൈവരിച്ച് മീനാക്ഷി.

അമര്‍ അക്ബര്‍ അന്തോണി എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നു വന്ന ബാലതാരമാണ് ബേബി മീനാക്ഷി. അനുനയ എന്നായിരുന്നു യഥാര്‍ത്ഥ പേര്. കോട്ടയം ജില്ലയില്‍ അനൂപിന്റെയും രമ്യയുടെയും മകളായി ജനിച്ചു. മധുര നൊമ്പരം എന്ന ഷോര്‍ട്ട് ഫിലിമിലൂടെയാണ് അഭിനയത്തിലേക്ക് കടന്നുവന്നത്. മോഹൻലാൽ നായകനായ ഒപ്പം എന്ന സിനിമയിൽ മികച്ച അഭിനയമാണ് കാഴ്ച്ച വെച്ചത്.

അതുപോലെ തന്നെ ടോപ് സിംഗർ റിയാലിറ്റി ഷോയിൽ അവതാരിക ആയും താരം എത്തി. അതോടെ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായി മാറി. സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. തന്റെ ഫോട്ടോസ് എല്ലാം തന്നെ പങ്കുവെക്കാറുണ്ട്.അതിനെല്ലാം തന്നെ മികച്ച പ്രതികരണം ആണ് ലഭിക്കുന്നത്.

ഇപ്പോഴിതാ എസ്എസ്എൽസി പരീക്ഷയിലെ തന്റെ മാർക് ലിസ്റ്റ് പങ്കുവച്ചിരിക്കുകയാണ് മീനാക്ഷി. പത്തിൽ ഒൻപത് വിഷയങ്ങൾക്കും മീനാക്ഷി എ പ്ലസ് ഗ്രേഡ് നേടി. ഫിസിക്സിന് ബി പ്ലസ് ഗ്രേഡ്. ‘‘ഒന്ന് ബി പോസിറ്റീവായിരിക്കാൻ, ബാക്കി എല്ലാം എ പോസിറ്റീവ്.’’എന്നാണ് റിസൾട്ട് പങ്കുവെച്ച് മീനാക്ഷി കുറിച്ചത് .നിരവധി പേരാണ് താരത്തിന് ആശംസകളുമായി എത്തിയത്.

FACEBOOK POST

Scroll to Top