പ്രിയപ്പെട്ടവർ ഒരിക്കലും ബിഗ്ബോസിൽ ജയിക്കില്ല, നി ജനഹൃദയങ്ങളിൽ ജയിച്ചു, റിയാസിന് പിന്തുണയുമായി പേർളി മാണി.

ബിഗ് ബോസ് മലയാളം സീസണ്‍ ഫോറിലെ വിന്നര്‍ ആരാണെന്ന് അറിയാനുള്ള കാത്തിരിപ്പ് അവസാനിച്ചു.ചരിത്രത്തിലാധ്യമായി ഒരു പെൺകുട്ടി ടൈറ്റിൽ വിന്നറായിരിക്കുകയാണ്.ദില്‍ഷ പ്രസന്നനാണ് വിജയിയായത്. റണ്ണറപ്പ് ബ്ലസ്‍ലിയും.മൂന്നാം സ്ഥാനം റിയാസും കരസ്ഥമാക്കി. ലക്ഷ്മി പ്രിയക്കാണ് നാലാം സ്ഥാനം, ധന്യ മേരി വർഗീസ് അഞ്ചാം സ്ഥാനം സ്വന്തമാക്കി.ബ്ലെസ്ലി, റിയാസ്, ധന്യ, സൂരജ്, ലക്ഷ്മിപ്രിയ, ദില്‍ഷ എന്നിങ്ങനെ ആറ് പേരാണ് ഫൈനിലില്‍ ഉണ്ടായിരുന്നത്. അതില്‍ ടോപ് 3 ലിസ്റ്റില്‍ റിയാസ്, ബ്ലെസ്ലി, ദില്‍ഷ എന്നിവരായിരുന്നു. ഒടുവിൽ ബ്ലെസ്സിയും ദിൽഷയും മാത്രമാണ് ഫൈനലിൽ അവശേഷിച്ചത്.

ബിഗ് ബോസ് ഷോയുടെ പതിവ് പോലെ ഇവർ ഇരുവരെയും മോഹൻലാൽ ഹൗസിലേക്ക് നേരിട്ടുപോയി അവാർഡ് പ്രഖ്യാപന വേദിയിലേക്ക് കൂട്ടിക്കൊണ്ടുവരികയായിരുന്നു.റിയാസിന്റെ വിജയവും പ്രേക്ഷകർ ഏറെ കാത്തിരുന്ന ഒന്നാണ്. എന്നാൽ അവർക്കൊരു വിഷമം തന്നെയായിരുന്നു ഈ റിസൾട്ട്‌. എന്നാൽ റിയാസ് ആണ് ഷോയിലെ വിന്നർ എന്ന് പലരും പറഞ്ഞു. യഥാർത്ഥ വിന്നർ ആണ് എന്നോക്കെ പറഞ്ഞു പോസ്റ്റുകൾ ഏറെ ആയിരുന്നു സോഷ്യൽ മീഡിയയിൽ. ഇപ്പോഴിതാ വൈറൽ ആകുന്നത് പേർളി മാണി നൽകിയ കമ്മെന്റ് ആണ്.

റിയാസ് തന്റെ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ്‌ ചെയ്ത വീഡിയോയ്ക്ക് ആണ് കമ്മെന്റ് വന്നത്. റിയാസ് പുറത്ത് ആയ ശേഷം മോഹൻലാലിന്റെ അടുത്തേക്ക് വരുമ്പോൾ ഉള്ള വീഡിയോ ആണ് പോസ്റ്റ്‌ ചെയ്തത്. ദേ കേട്ടായിരുന്നോ, ഈ ബഹളം,എവിടെങ്കിലും കേട്ടോ,കപ്പ് കിട്ടിയപ്പോൾ കേട്ടായിരുന്നോ,അത്രേയുള്ളൂ,എന്നാണ് ക്യാപ്ഷൻ നൽകിയത്. അതിന് കമ്മെന്റ് പേർളി നൽകിയത് ഇങ്ങനെ,എന്റെ പ്രിയപെട്ടവൻ,പ്രിയപ്പെട്ടവർ ഒരിക്കലും ബിഗ്ബോസിൽ ജയിക്കില്ല, ഒരു കോടി ജനഹൃദയങ്ങളിൽ നി ജയിച്ചു,പേർളിയുടെ കമ്മെന്റിന് താഴെയും നിരവധി പേരാണ് കമ്മെന്റുമായി എത്തിയത്.

Scroll to Top